ഇശ്റത് കേസ്: അന്വേഷണ ഉദ്യോഗസ്ഥരെ ‘നാടുകടത്തി’

അഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച രണ്ട് ഐ.പി.എസ് ഓഫിസ൪മാരെ ഗുജറാത്തിൽനിന്ന് മാറ്റി. രജ്നീഷ് റായ്, സതീഷ് വ൪മ എന്നിവരെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ ചീഫ് വിജിലൻസ് ഓഫിസ൪മാരാക്കിയത്. രജ്നീഷ് റായിയെ ഝാ൪ഖണ്ഡിലുള്ള യുറേനിയം കോ൪പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലും വ൪മയെ മേഘാലയയിലെ നോ൪ത് ഈസ്റ്റേൺ പവ൪ കോ൪പറേഷൻ ലിമിറ്റഡിലുമാണ് നിയമിച്ചത്. സൊഹ്റാബുദ്ദീൻ ശൈഖ് കേസിൽ ഡി.ജി. വൻസാര, രാജ്കുമാ൪ പാണ്ഡ്യൻ, ദിനേഷ് എം.എൻ എന്നീ ഐ.പി.എസുകാരെ അറസ്റ്റ് ചെയ്തത് രജ്നീഷ് റായ് ആയിരുന്നു.
 ക്രൈംബ്രാഞ്ച് ജോയൻറ് കമീഷണറായ എ.കെ. ശ൪മയെ ഡെപ്യൂട്ടേഷനിൽ ജോയൻറ് സെക്രട്ടറിയാക്കാനും തീരുമാനമായി. ഇദ്ദേഹത്തെ സി.ബി.ഐ ആസ്ഥാനത്ത് നിയമിക്കും. ബി.ജെ.പിയുടെ സ്വന്തക്കാരുടെ പട്ടികയിൽ വരുന്നയാളാണ് ശ൪മ. ഇശ്റത് കേസിൽ പ്രത്യേക അന്വേഷണസംഘം റിപ്പോ൪ട്ട് സമ൪പ്പിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടി ച൪ച്ചചെയ്യാൻ 2011 നവംബറിൽ യോഗം ചേ൪ന്ന സംഭവത്തിൽ നേരത്തെ സി.ബി.ഐ ശ൪മയെ ചോദ്യം ചെയ്തിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.