മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത് ബി.ജെ.പി എം.പി സമീപിച്ചതായി കുമാര്‍ ബിശ്വാസ്

ന്യൂഡൽഹി: ഡൽഹിയിൽ സ൪ക്കാ൪ ഉണ്ടാക്കാൻ സഹായിച്ചാൽ മുഖ്യമന്ത്രിയാക്കാമെന്ന്  ബി.ജെ.പി എം.പി വാഗ്ദാനം ചെയ്തതായി ആം ആദ്മി പാ൪ട്ടി (ആപ്)നേതാവ് പ്രഫ. കുമാ൪ ബിശ്വാസ് വെളിപ്പെടുത്തി.തൻെറ പഴയ സുഹൃത്തായ ബി.ജെ.പിയുടെ നവാഗത എം.പി ആഗസ്റ്റ് 19ന് പാ൪ട്ടി നേതാക്കളുമൊത്ത് ഗാസിയാബാദിലെ തൻെറ വീട്ടിലത്തെിയതായി അദ്ദേഹം പറഞ്ഞു.

ഉന്നത നേതാക്കളുടെ അറിവോടെയാണ് ഈ നീക്കമെന്ന് വ്യക്തമാക്കിയിരുന്നതായും ബിശ്വാസ് മാധ്യമങ്ങളോട് പറഞ്ഞു. ആപ് എം.എൽ.എമാരെ പാളയം മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം. മുഖ്യമന്ത്രിയാവാൻ താൻ നിയമസഭാംഗം  അല്ലല്ളോ എന്നു ചോദിച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിലൂടെ വിജയിപ്പിച്ചെടുക്കുമെന്നായിരുന്നു എം.പിയുടെ മറുപടി. താൻ ഉടനടി വാഗ്ദാനം നിരസിച്ചുവെന്നറിയിച്ച ആപ് നേതാവ് എന്നാൽ എം.പിയുടെ പേര് വെളിപ്പെടുത്തിയില്ല.

എന്നാൽ, ഡൽഹിയിൽനിന്നുള്ള ലോക്സഭാംഗവും ഗായകനുമായ മനോജ് തിവാരിയാണ് വാഗ്ദാനം നടത്തിയതെന്ന് ആം ആദ്മി പാ൪ട്ടി നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. ആം ആദ്മി പാ൪ട്ടിയുടെ നിയമസഭാംഗങ്ങളിൽ പലരെയും വിവിധ വാഗ്ദാനങ്ങളുമായി ബി.ജെ.പി സമീപിച്ചിരുന്നു.

ഡൽഹിയിൽ സ൪ക്കാ൪ രൂപവത്കരിക്കാൻ ബി.ജെ.പി പ്രയോഗിക്കുന്ന പലവിധ കുതന്ത്രങ്ങളിലൊന്നായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യം നിഷേധിച്ച മനോജ് തിവാരി വേണ്ടി വന്നാൽ ആപ് നേതാവിനെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് വ്യക്തമാക്കി. ആം ആദ്മി പാ൪ട്ടിയും നേതാക്കളും തനിക്കെതിരെ തുടക്കം മുതൽതന്നെ വ്യാജപ്രചാരണങ്ങൾ നടത്തിവരുന്നുണ്ട്. കുമാ൪ ബിശ്വാസ് പഴയ സുഹൃത്താണ്. എന്നാൽ, ആശയങ്ങൾ മാറുകയും വ്യത്യസ്ത പാ൪ട്ടികളിലത്തെിപ്പെടുകയും ചെയ്തതിൽ പിന്നെ പഴയമട്ടിലെ സൗഹൃദസംഭാഷണങ്ങൾ നടത്താറില്ളെന്നും ആ൪ക്കെങ്കിലും മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്യാനുള്ള അധികാരം തനിക്കില്ളെന്നും തിവാരി വിശദീകരിച്ചു.

കോൺഗ്രസ് പിന്തുണയോടെ അരവിന്ദ് കെജ്രിവാളിൻെറ നേതൃത്വത്തിൽ രൂപവത്കരിച്ച ആപ് മന്ത്രിസഭ ഫെബ്രുവരി 14നാണ് രാജിവെച്ചത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി പാ൪ട്ടികൾ മന്ത്രിസഭ രൂപവത്കരിക്കാൻ പിൻവാതിൽ ശ്രമങ്ങൾ പലതു നടത്തിയെങ്കിലും വിജയിച്ചില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.