കോടതിയില്‍ ഹാജരാകാത്തതിന് ഷീല ദീക്ഷിതിന് മൂന്നുലക്ഷം പിഴ

ന്യൂഡൽഹി: ബി.ജെ.പി നേതാവ് വിജേന്ദ൪ ഗുപ്തക്കെതിരെ നൽകിയ കോടതിയലക്ഷ്യക്കേസിൽ നേരിട്ട് ഹാജരാകാതിരുന്ന ഡൽഹി മുൻമുഖ്യമന്ത്രി ഷീല ദീക്ഷിതിന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മൂന്നു ലക്ഷം രൂപ പിഴയിട്ടു.   കേസിൽ രണ്ടാം തവണയാണ് മുൻമുഖ്യമന്ത്രിക്ക് പിഴയിടുന്നത്.

പരാതി നൽകിയിട്ട് ഹാജരാകാതിരുന്നതിന് ജനുവരിയിൽ 5,000 രൂപ കോടതി നി൪ദേശപ്രകാരം ഷീല ദീക്ഷിത് പിഴയടച്ചിരുന്നു. ഇത്തവണത്തെ പിഴത്തുകയിൽ രണ്ടു ലക്ഷം ഡൽഹി സംസ്ഥാന നിയമസഹായ അതോറിറ്റിക്കും ബാക്കി ഒരു ലക്ഷം പരാതിക്കാരനായ വിജേന്ദ൪ ഗുപ്തക്കും നൽകണം. ഡിസംബ൪ 20ന് കേസിൽ വീണ്ടും വാദം കേൾക്കുമ്പോൾ ഷീല ഹാജരാവുകയും വേണം. കോടതിയിൽ ഹാജരാകുന്നതിന് ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നു. രാഷ്ട്രീയ തിരക്കുകളുണ്ടെന്നായിരുന്നു വിശദീകരണം.
ഗുപ്തയുടെ അഭിഭാഷകൻ എതി൪ത്തു. കഴിഞ്ഞ തവണയും ഒൗദ്യോഗികാവശ്യം പറഞ്ഞ് ഒഴിയുകയാണ് ചെയ്തത്. കോടതിയിൽ ഹാജരാകാൻ നേരത്തേ തന്നെ നി൪ദേശിച്ചിട്ടും ഒഴിവാകാൻ ശ്രമിക്കുന്നത് കേസിൻെറ നടത്തിപ്പ് വൈകിപ്പിക്കാനാണെന്ന് അദ്ദേഹം വാദിച്ചു. ആഗസ്റ്റിലെ ഏത് ശനിയാഴ്ച ദിവസവും ഷീല  ദീക്ഷിത് കോടതിയിൽ ഹാജരാകാമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അഭിഭാഷകൻ പറഞ്ഞതുമാണ്.

ഷീല നൽകിയ പരാതി അടിസ്ഥാനമാക്കി കഴിഞ്ഞവ൪ഷം ആഗസ്റ്റിൽ വിജേന്ദ൪ ഗുപ്തക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യക്കുറ്റം കോടതി തയാറാക്കിയിരുന്നു. ഡൽഹി മുനിസിപ്പൽ കോ൪പറേഷൻ തെരഞ്ഞെടുപ്പിനിടയിൽ തനിക്കെതിരെ സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിച്ചെന്നാണ് പരാതി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.