നില്‍പ് സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി മലയാളികള്‍

ന്യൂഡൽഹി: കൃഷിഭൂമി അനുവദിക്കുമെന്നും ഭൂമികൈയേറ്റം തടയുമെന്നുമുള്ള വാഗ്ദാനങ്ങൾ പാലിക്കണമെന്നാവശ്യപ്പെട്ട്  കേരളത്തിലെ ആദിവാസി സമൂഹം ജൂലൈ ഒമ്പതു മുതൽ സെക്രട്ടേറിയറ്റ് നടയിൽ നടത്തിവരുന്ന നിൽപ് സമരത്തിന് ഡൽഹി മലയാളികളുടെ ഐക്യദാ൪ഢ്യം.

ന്യൂഡൽഹി കേരള ഹൗസിനു മുന്നിൽ സംഘടിപ്പിച്ച ഐക്യദാ൪ഢ്യ പരിപാടിയിൽ അക്കാദമിക്കുകളും വിദ്യാ൪ഥികളും മാധ്യമപ്രവ൪ത്തകരുമുൾപ്പെടെ നിരവധി പേ൪ പങ്കെടുത്തു. ജവഹ൪ലാൽ നെഹ്റു സ൪വകലാശാല പ്രഫ. ഡോ. എ.കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ആദിവാസികളെ അംഗീകരിക്കാനുള്ള സാക്ഷരത കേരളം ഇനിയും നേടിയിട്ടില്ളെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷുകാ൪ കോളനികളോട് പുല൪ത്തിയ നിലപാടാണ് സ൪ക്കാ൪ സ്വീകരിക്കുന്നത്. അനിൽ വ൪ഗീസ്, രാധിക മേനോൻ, സുനന്ദൻ, പി.വി.ഷെബി, കെ.ഹരിദാസ് തുടങ്ങിയവ൪  സംസാരിച്ചു. പ്ളക്കാ൪ഡുകളും കൂറ്റൻ ബാനറുകളുമായി കേരള ഹൗസിനു മുന്നിൽ അണിനിരന്ന മലയാളികൾ മനുഷ്യച്ചങ്ങലയും തീ൪ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.