പെരൂമ്പാവൂര്‍: ജ്വല്ലറിയുടമയുടെ കാറില്‍നിന്ന് പണം മോഷ്ടിച്ച രണ്ടുപേരെ പെരുമ്പാവൂര്‍ പൊലീസ് പിടികൂടി. എം.സി റോഡിലെ സൂപ്പര്‍മാക്കറ്റിന് മുന്‍വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്നാണ് 2,64,000 രൂപ മോഷണം പോയത്. മോഷണം സി.സി.ടിവിയില്‍ പതിഞ്ഞതിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ തണ്ടേക്കാട് ഇലവുംകുടി വീട്ടില്‍ അന്‍സാര്‍ (27), വെട്ടിക്കാട്ടുകുന്ന് മലേക്കുടി വീട്ടില്‍ ഖാദര്‍ (33) എന്നിവരെ പൊലീസ് പിടികൂടി. 25ന് രാത്രി 7.45ഓടെയാണ് സംഭവം. ഐമുറി മാവേലിപ്പടി സ്വദേശി മണിയഞ്ചേരി വീട്ടില്‍ ജോസഫിന്‍െറ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ കാറില്‍ നിന്നുമാണ് പ്രതികള്‍ പണം മോഷ്ടിച്ചത്. ജ്വല്ലറി പൂട്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്‍ ജോസഫ് പോയപ്പോള്‍ കാറിലുണ്ടായിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. രണ്ടു മാസക്കാലമായി പ്രതികള്‍ ജ്വല്ലറി ഉടമയെ പിന്തുടരുന്നുണ്ടായിരുന്നെങ്കിലും കാര്‍ മിക്കദിവസങ്ങളിലും നിര്‍ത്താതെ പോയതിനാല്‍ കൃത്യം നടന്നിരുന്നില്ല. കടയുടമയുടെ ബാഗില്‍ സ്വര്‍ണം ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് മോഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.