മുദ്ഗല്‍ കമീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡൽഹി: സുപ്രീംകോടതി നി൪ദേശത്തിൻെറ അടിസ്ഥാനത്തിൽ  ഐ.പി.എൽ വാതുവെപ്പ് കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് മുകുൾ മുദ്ഗൽ കമീഷൻ ഇടക്കാല റിപ്പോ൪ട്ട് കോടതിയിൽ സമ൪പ്പിച്ചു. സെപ്റ്റംബ൪ ഒന്നിന് കേസ് പരിഗണിക്കാനിരിക്കെ ആഗസ്റ്റിൽ ഇടക്കാല റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് സുപ്രീംകോടതി കമീഷന് നി൪ദേശം നൽകിയിരുന്നു. അന്വേഷണം പൂ൪ത്തിയാക്കാൻ രണ്ടുമാസം കൂടി വേണ്ടിവരുമെന്നാണ് കമീഷൻ പ്രതീക്ഷിക്കുന്നത്. അമിക്കസ് ക്യൂറിയായി പ്രവ൪ത്തിച്ച മുതി൪ന്ന അഭിഭാഷകൻ  ഗോപാൽ സുബ്രഹ്മണ്യത്തിനുപകരം മറ്റൊരു  മുതി൪ന്ന അഭിഭാഷകനാണ് റിപ്പോ൪ട്ട് കോടതി മുമ്പാകെ വെച്ചത്.  

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കമീഷൻ ചെന്നൈയിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാണ് ഇടക്കാല റിപ്പോ൪ട്ടിൻെറ അന്തിമരൂപം തയാറാക്കിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ കമീഷൻ കാണാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും നടന്നിരുന്നില്ല. എന്നാൽ, അദ്ദേഹത്തിൻെറ  അഭിപ്രായങ്ങൾ റിപ്പോ൪ട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2013 ഐ.പി.എൽ വാതുവെപ്പ് സംബന്ധിച്ച് നേരത്തേ മുദ്ഗൽ കമീഷൻ അന്വേഷിച്ചിരുന്നു. എന്നാൽ,  ബി.സി.സി.ഐക്കു വേണ്ടി അന്വേഷണം തുടരാൻ കമീഷനോട് കോടതി നി൪ദേശിക്കുകയായിരുന്നു. ബി.സി.സി.ഐ പ്രസിഡൻറായിരുന്ന എൻ. ശ്രീനിവാസനും നിരവധി താരങ്ങൾക്കും ഒത്തുകളിയിൽ പങ്കുണ്ടെന്ന് മുദ്ഗൽ കമീഷൻ കണ്ടത്തെിയിരുന്നു.  കേസിൽ ശ്രീനിവാസൻെറ മരുമകനും ചെന്നൈ സൂപ്പ൪ കിങ്സ് ടീം പ്രിൻസിപ്പലുമായ ഗുരുനാഥ് മെയ്യപ്പനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.