ടെട്ര കേസ്: രവി ഋഷിക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡൽഹി: ടെട്ര-ബെമൽ അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന വെക്ട്ര ഗ്രൂപ് ചെയ൪മാൻ രവി ഋഷി രാജ്യം വിട്ടുപോകാതിരിക്കാൻ സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എല്ലാ വിമാനത്താവളങ്ങളിലും പ്രധാന തുറമുഖങ്ങളിലും ജാഗ്രതാനി൪ദേശം നൽകിയിട്ടുണ്ട്. ലണ്ടൻ കേന്ദ്രമായി പ്രവ൪ത്തിക്കുന്ന എൻ.ആ൪.ഐ ബിസിനസുകാരനാണ് രവി ഋഷി. ടെട്ര കരാ൪ ലഭിക്കാനുള്ള മാ൪ഗനി൪ദേശങ്ങൾ രവി ലംഘിച്ചതായി സി.ബി.ഐക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്യാൻ വിളിക്കും.
ടെട്ര ട്രക്കുകൾ സൈന്യത്തിന് നൽകുന്നതിനുള്ള കരാ൪ നേടുന്ന സമയത്ത് രവി ഋഷി മറ്റൊരാളെന്ന നിലയിൽ കമ്പനിയെ പ്രതിനിധാനംചെയ്യുന്നുവെന്നതാണ് സി.ബി.ഐ കണ്ടത്തെിയതെന്ന് വാ൪ത്താ ഏജൻസി റിപ്പോ൪ട്ട് ചെയ്തു.
ടെട്രയിൽ വലിയ ഓഹരിയുള്ള സ്ഥാപനമാണ് വെക്ട്ര. പ്രതിരോധ മന്ത്രാലയത്തിൽനിന്നും ടെട്ര-ബെമൽ ഇടപാട് സംബന്ധിച്ച രേഖകൾ സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിലും ബെമലിലുമുള്ള ചില ഉദ്യോഗസ്ഥരെ ഉടൻ ചോദ്യം ചെയ്യും. 2011ൽ രവിക്കെതിരെ ചെക് റിപ്പബ്ളിക്കിൽ ഫയൽ ചെയ്ത കേസിലെ വിശദാംശങ്ങളും സി.ബി.ഐ പരിശോധിക്കും. ചെക് കമ്പനിയിൽനിന്നും രവി കുറഞ്ഞ വിലയ്ക്ക് ട്രക്ക് വാങ്ങി ബെമലിന് ഉയ൪ന്ന വിലയ്ക്ക് നൽകിയെന്നാണ് പ്രധാന ആരോപണം. അതിനിടെ, നിലവാരമില്ലാത്ത ടെട്ര ട്രക്കുകൾ വാങ്ങുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ലെഫ്.ജനറൽ (റിട്ട.) തെജീന്ദ൪ സിങ് തനിക്ക് കോഴ വാഗ്ദാനം ചെയ്തെന്ന ജനറൽ വി.കെ. സിങ്ങിൻെറ ആരോപണത്തിൽ വിശദ പരാതി ലഭിക്കാൻ കാത്തിരിക്കുകയാണ് സി.ബി.ഐ എന്നും റിപ്പോ൪ട്ടുകളുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.