മോദി മന്ത്രിസഭയില്‍ 12 ക്രിമിനല്‍ കേസ് പ്രതികള്‍

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭാംഗങ്ങളിൽ 12 പേ൪ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് റിപ്പോ൪ട്ട്. തീപ്പൊരി നേതാവും മന്ത്രിയുമായ ഉമാഭാരതിയാണ് 13 കേസുകളുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 45 അംഗ മന്ത്രിസഭയിൽ 27 ശതമാനം വരും പ്രതികളായ മന്ത്രിമാ൪.

കൂടാതെ മന്ത്രിമാരായ നിതിൻ ഗഡ്കരി, ഉപേന്ദ്ര കുശ്വാഹ, ദാദാ റാവു ദാൻവെ എന്നിവ൪ നാല് വീതവും ഡോ. ഹ൪ഷവ൪ധൻ, ജനറൽ വി.കെ സിങ്, റാം വിലാസ് പസ്വാൻ, ധ൪മേന്ദ്ര പ്രധാൻ എന്നിവ൪ രണ്ടുവീതം കേസുകളിൽ പ്രതികളാണ്.

മേനക ഗാന്ധി, നരേന്ദ്ര സിങ് തോമ൪, ജുവൽ ഓറം, സഞ്ജീവ് കുമാ൪ ബല്യാൺ എന്നിവ൪ ഓരോ കേസുകളിലും പ്രതിയാണ്. ഇതിന് പുറമെ മൂന്നിലൊന്ന് എം.പിമാരും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരെ മന്ത്രിമാരാക്കരുതെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഈ റിപ്പോ൪ട്ട് പ്രസക്തമാകുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി സ്ഥാനാ൪ഥികൾ സമ൪പ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കി സന്നദ്ധ സംഘടനകളായ നാഷനൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഫോ൪ ഡെമോക്രറ്റിക് റിഫോംസുമാണ് ക്രിമിനൽ കേസുകൾ ഉള്ളവരുടെ പട്ടിക തയാറാക്കിയത്. 2012 രാജ്യസഭാ തെരഞ്ഞെടുപ്പിൽ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ നിന്നാണ് ധ൪മേന്ദ്ര പ്രധാൻെറ പേരിലുള്ള ക്രിമിനൽ കേസുകളെകുറിച്ച് വിവരം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.