തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലുകളിലും മദ്യം വിളമ്പുന്നത് അവസാനിപ്പിക്കണമെന്ന് കേരള മദ്യനിരോധനസമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബാറുകൾ പൂട്ടുന്ന കാര്യത്തിൽ എക്സൈസ് മന്ത്രിയുടെ നിലപാട് സംശയകരമായിരുന്നു.ബാറുകൾക്കുവേണ്ടി നിലകൊള്ളുന്ന വക്കം പുരുഷോത്തമനെ പപുറത്താക്കാൻ കോൺഗ്രസ് നേതൃത്വം തയാറാവണമെന്നും സമിതി ജനറൽ സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ, ഫാ. വ൪ഗീസ് മുഴുത്തേറ്റ്, പാളയം ഇമാം ഡോ. യൂസഫ് മുഹമ്മദ് നദ്വി, കെ.പി. ദുര്യോധനൻ എന്നിവ൪ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.