ധാര്‍മികതയുടെയും കൂട്ടായ്മയുടെയും വിജയം –കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

കൊച്ചി: യു.ഡി.എഫ് മദ്യനയം സ്വാഗതാ൪ഹവും പ്രശംസനീയവുമാണെന്നും അത് ധാ൪മികതയുടെയും കൂട്ടായ്മയുടെയും വിജയമാണെന്നും കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു.
നയ രൂപവത്കരണത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും ഘടകകക്ഷി നേതാക്കളെയും കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനെയും സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു.പ്രഖ്യാപനങ്ങൾ ആ൪ജവത്തോടെ നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.