ടു ജി കേസ്: കരുണാനിധിയുടെ ഭാര്യക്ക് ജാമ്യം

ന്യൂഡൽഹി: 2 ജി സ്പെക്ട്രം അഴിമതി കേസിൽ ഡി.എം.കെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന് ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.
അതേസമയം കരുണാനിധിയുടെ മകളും ഡി.എം.കെ.എംപിയുമായ കനിമൊഴി,മുൻ കേന്ദ്ര ടെലികോം മന്ത്രി എ.രാജ എന്നിവരുടെ ജാമ്യ ഹരജി  ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കും. ടു ജി ഇടപാടുമായി ബന്ധപ്പെട്ട് 200 കോടിയുടെ കൈക്കൂലി കേസാണ് മൂവ൪ക്കുമെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. മൊത്തം 19 പേരാണ് കുറ്റപത്രത്തിലുള്ളത്. ടെലികോം മന്ത്രിയായിരിക്കേ 2 ജി ലൈസൻസ് അനുവദിക്കുന്നതിന് എ.രാജ 200 കോടി കൈക്കൂലി വാങ്ങി എന്നാണ് കേസ്. ഇടപാടിന് പകരമായി  കനിമൊഴിക്കും ദയാലു അമ്മാളിനും പങ്കാളിത്തമുള്ള ടെലിവിഷൻ ചാനലിന് ധനസഹായം ലഭിച്ചെന്നും ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.