ആന്‍റണി കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; രാഹുല്‍ ഗാന്ധിക്ക് ക്ളീന്‍ ചിറ്റ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ കനത്ത പരാജയത്തിന് വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി എ.കെ. ആൻറണി കമ്മിറ്റി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോ൪ട്ട് സമ൪പ്പിച്ചു. തെരഞ്ഞെടുപ്പു നയിച്ച കോൺഗ്രസ് വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിക്ക് ക്ളീൻ ചിറ്റ്. തെരഞ്ഞെടുപ്പു തോൽവി ആരുടെയെങ്കിലും ഒരാളുടെ പോരായ്മകൾകൊണ്ടല്ളെന്നും, കൂട്ടുത്തരവാദിത്തമാണ് ഇക്കാര്യത്തിൽ ഉള്ളതെന്നും സമിതി റിപ്പോ൪ട്ടിൽ പറഞ്ഞു.  ആൻറണി കമ്മിറ്റി റിപ്പോ൪ട്ട് കോൺഗ്രസ് ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഉള്ളടക്കത്തെക്കുറിച്ച് പ്രതികരിക്കാൻ എ.കെ. ആൻറണിയും തയാറായില്ല. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചതിൻെറ അടിസ്ഥാനത്തിലാണ് ആൻറണി കമ്മിറ്റി റിപ്പോ൪ട്ട് തയാറാക്കിയത്. ആൻറണിക്കു പുറമെ, മുകുൾ വാസ്നിക്, ആ൪.സി. കുണ്ടിയ, അവിനാശ് പാണ്ഡെ എന്നിവരായിരുന്നു സമിതിയിൽ. പാ൪ട്ടി വൃത്തങ്ങൾ നൽകുന്ന സൂചനയനുസരിച്ച് ആൻറണി കമ്മിറ്റി ചൂണ്ടിക്കാട്ടിയ കാരണങ്ങൾ ഇവയാണ്: തോൽക്കുമെന്ന മനോഭാവത്തോടെയാണ് നേതാക്കൾ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുതി൪ന്ന നേതാക്കൾ പലരും മത്സരിക്കാൻ മടിച്ചു. സ്ഥാനാ൪ഥികളെ നി൪ണയിച്ചതിലും പിഴവുപറ്റി. സ്ഥാനാ൪ഥികളെ മണ്ഡലത്തിലേക്ക് നൂലിൽ കെട്ടിയിറക്കരുത്. വിവിധ തലങ്ങളിൽ തെരഞ്ഞെടുപ്പു നടത്തി പാ൪ട്ടി ശക്തിപ്പെടുത്തണം.  കോൺഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന പ്രതീതി തെരഞ്ഞെടുപ്പു രംഗത്ത് ഉണ്ടായിരുന്നു. അത് ഭൂരിപക്ഷ സമുദായത്തെ സ്വാധീനിച്ചു.  നരേന്ദ്ര മോദിയും ആ൪.എസ്.എസും പ്രഫഷനൽ മികവോടെ ശക്തമായ പ്രചാരണമാണ് നടത്തിയത്. കോൺഗ്രസിന് വിപുലമായ സംവിധാനങ്ങൾ ഉണ്ടായിട്ടും പ്രചാരണം ഫലവത്തായില്ല. മറുപക്ഷത്തിൻെറ തന്ത്രങ്ങളോട് തുലനപ്പെടുത്താൻ കഴിയുമെന്നൊരു പ്രചാരണ മുന്നേറ്റം നടത്താൻ കോൺഗ്രസിന് സാധിച്ചില്ല.  
മാധ്യമങ്ങളും വ്യവസായികളിൽ ഒരു വിഭാഗവും തെരഞ്ഞെടുപ്പ് ഘട്ടത്തിൽ മോദിക്കും ബി.ജെ.പിക്കും അനുകൂലമായി ചാഞ്ഞു.  തെരഞ്ഞെടുപ്പിൽ തോറ്റതിൻെറ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഫലം വന്നതിനു തൊട്ടുപിന്നാലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. തോൽവിക്ക് കാരണക്കാരെന്ന നിലയിൽ ഇരുവരെയും ആക്രമിക്കുന്നവ൪ പാ൪ട്ടിയെ ദു൪ബലപ്പെടുത്താൻ ശ്രമിക്കുന്നവരാണെന്ന് എ.ഐ.സി.സി ആസ്ഥാനത്ത് ആൻറണി വാ൪ത്താലേഖകരോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിൻെറ വിജയത്തിന് ഏറ്റവും കൂടുതൽ കഠിനാധ്വാനം ചെയ്തവ൪ സോണിയ ഗാന്ധിയും രാഹുലുമാണ്.  1977ലെ വലിയ പരാജയത്തെ അതിജീവിച്ചതു പോലെ, ഇപ്പോഴത്തെ പ്രതിസന്ധിഘട്ടം കോൺഗ്രസ് മറികടക്കുമെന്ന് ആൻറണി കൂട്ടിച്ചേ൪ത്തു. മതനിരപേക്ഷതയെ തള്ളിക്കളഞ്ഞുവെന്ന നിലയിലല്ല തെരഞ്ഞെടുപ്പു ഫലം വിലയിരുത്തേണ്ടത്. ഇതൊരു ഘട്ടം മാത്രമാണെന്നാണ് വിലയിരുത്തേണ്ടത്. ബി.ജെ.പിക്ക് കിട്ടിയ 31 ശതമാനം വോട്ടിൽ ചെറിയൊരു ഭാഗമാണ് വ൪ഗീയ ചിന്താഗതിക്കാരുടേത്.തെരഞ്ഞെടുപ്പു നേരത്ത് നൽകിയ വലിയ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാതെ മോദി സ൪ക്കാ൪ വിഷമിക്കുമെന്നും ആൻറണി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.