അസമില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ദിസ്പു൪: അസമിൽ പ്രായപൂ൪ത്തിയാകാത്തെ പെൺകുട്ടിയെ  നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാ൪ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ദിബ്രുഗഢ് റെയിൽവേ സ്റ്റേഷന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ബ്രഹ്മപുത്ര മെയിലിൽ യാത്ര ചെയ്യാനായി സ്റ്റേഷനിൽ അയൽവാസിക്കൊപ്പമത്തെിയ 15 വയസ്സുകാരിയെ  നാലുപേ൪ വലിച്ചിഴച്ചുകൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അയൽവാസിയായ യുവാവിനെ മ൪ദിച്ചവശനാക്കിയ ശേഷമായിരുന്നു ആക്രമണം. ഓട്ടോറിക്ഷയിൽനിന്ന് ഇറങ്ങി റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴായിരുന്നു വിദ്യാ൪ഥി സംഘം ഇരുവരെയും വളഞ്ഞത്.
ഞായറാഴ്ച പുല൪ച്ചെ 1.30ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പെൺകുട്ടി അ൪ദ്ധനഗ്നയും അവശയുമായി കിടക്കുന്നത് പൊലീസ് പട്രോളിങ് സംഘമാണ് കണ്ടത്തെിയത്. പെൺകുട്ടിയുടെ നില ഗുരുതരമാണ്. മൂന്നു മണിക്കുറിനുള്ളിൽ പൊലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഒരാൾ രക്ഷപ്പെട്ടു. പ്രതികളിൽ മൂന്നുപേ൪ ബിരുദവിദ്യാ൪ഥികളും ഒരാൾ ഹയ൪ സെക്കൻഡറി വിദ്യാ൪ഥിയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.