ന്യൂഡൽഹി: സഹാറാ ഗ്രൂപ്പ് ചെയ൪മാൻ സുബ്രതോ റോയ് അമേരിക്കയിലുള്ള തൻെറ ആഢംബര വസതി വിൽക്കാനൊരുങ്ങുന്നു. 20,000 കോടി രൂപ സഹാറയിലെ നിക്ഷേപക൪ക്ക് തിരിച്ചുകൊടുക്കണമെന്ന സുപ്രീംകോടതി നി൪ദേശം പാലിക്കാനാണ് പ്രിയപ്പെട്ട വസതികളായ ന്യൂയോ൪ക്ക് പ്ളാസ, ലണ്ടൻ ഗ്രാസ്ഗോവ൪ ഹൗസ് എന്നിവ വിൽക്കുന്നത്. കഴിഞ്ഞ അഞ്ചു മാസമായി അദ്ദേഹം തീഹാ൪ ജയിലിലാണ് കഴിയുന്നത്.
ജയിലിനുള്ളിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി ആശയ വിനിമയം നടത്താനും സന്ദ൪ശകരുമായി കൂടിക്കാഴ്ച നടത്താനും സുബ്രതോക്ക് ജയിലധികൃത൪ സൗകര്യമൊരുക്കിയിട്ടുണ്ട്. മൂന്ന് ബെഡുകളുള്ള ജയിലിലാണ് സുബ്രതോ കഴിയുന്നത്. അദ്ദേഹത്തിൻെറ കൂടെ രണ്ട് സഹപ്രവ൪ത്തകരും ഉണ്ട്.
20,000 കോടി രൂപ സഹാറയിലെ നിക്ഷേപക൪ക്ക് തിരിച്ചുകൊടുക്കണമെന്ന സുപ്രീംകോടതി നി൪ദേശം പാലിക്കാത്തതിനെ തുട൪ന്നാണ് സുബ്രതോ ജയിലിലായത്. 2012 ഓഗസ്റ്റ് 12ന് പുറപ്പെടുവിച്ച വിധിയിൽ സഹാറയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ലേലം ചെയ്ത് നിഷേപകരുടെ പണം കൊടുക്കാനും സുപ്രീംകോടതി നി൪ദേശിച്ചിരുന്നു. ഇന്ത്യയിൽ ധനകാര്യ സേവനം, റിയൽ എസ്റ്ററ്റേ്, ആരോഗ്യ രംഗം, മാധ്യമങ്ങൾ തുടങ്ങിയ മേഖലകളിൽ പ്രവ൪ത്തിക്കുന്ന കമ്പനിയാണ് സഹാറ ഗ്രൂപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.