ന്യൂഡൽഹി: വിഴിഞ്ഞം പദ്ധതിക്കെതിരായ ഹരജി ഡൽഹി ബഞ്ചിലേക്ക് മാറ്റിയ ദേശീയ ഹരിത ട്രൈബ്യൂണലിന്‍്റെ ചെ
ന്നൈ ബഞ്ചിന്‍്റെ നടപടിക്കെരിരെ കേരളം സുപ്രീം കോടതിയിൽ ഹരജി നൽകി. ചെന്നൈ ബഞ്ചിന്‍്റെ പരിധിയിലാണ് കേരളം വരുന്നത്. അതിനാൽ ഹരജി ചെന്നൈ ബെഞ്ചിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാൻ ട്രൈബ്യൂണൽ ചെയ൪മാന് അധികാരമില്ളെന്ന് സുപ്രീംകോടതിയിൽ സമ൪പ്പിച്ച ഹരിയിൽ കേരളം പറയുന്നു.
ഭരണഘടന അനുസരിച്ച് നിയമഭേദഗതി പരിഗണക്കാനുള്ള അധികാരം കോടതിക്കാണെന്നും ട്രൈബ്യൂണലിനില്ളെന്നും കേരളം ഹരജിയിൽ ചൂണ്ടിക്കാട്ടി. 1991 ലെ തീരദേശ പരിപാലന നിയമത്തിന് 2011 ൽ കൊണ്ടുവന്ന ഭേദഗതി പരിശോധിക്കാനുളള അധികാരം ട്രൈബ്യൂണലിനില്ല. ട്രൈബ്യൂണൽ അധികാര പരിധി ലംഘിക്കുകയാണ്. ടെൻഡ൪ നടപടികൾ പൂ൪ത്തിയായി വരുന്നതിനാൽ എത്രയും വേഗം ഹരജി പരിഗണിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.