തൊടുപുഴ: അടുക്കളമാലിന്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ഗാര്‍ഹിക ബയോഗ്യാസ് പ്ളാന്‍റ് സ്ഥാപിക്കുന്നതിന് തൊടുപുഴ നഗരസഭക്ക് പത്ത് ലക്ഷം രൂപയുടെ പദ്ധതി. ഇതടക്കം നഗരസഭ തയാറാക്കിയ 13.98 കോടിയുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കലക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. തനത് ഫണ്ടും പദ്ധതിവിഹിത തുകയും ഉള്‍പ്പെടുത്തിയാണ് 13,97,46,289 രൂപയുടെ പദ്ധതികള്‍ തയാറാക്കിയതെന്ന് നഗരസഭാ ചെയര്‍മാന്‍ എ.എം. ഹാരിദ് അറിയിച്ചു. ഗാര്‍ഹിക വാട്ടര്‍ കണക്ഷന്‍-2,97,000, സാന്ത്വന പരിചരണം-10 ലക്ഷം, പകര്‍ച്ചവ്യാധി നിയന്ത്രണം- ഒരു ലക്ഷം, തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ മരുന്ന് വാങ്ങല്‍-നാല് ലക്ഷം, കോളനികളിലും കോളനികള്‍ക്ക് സമാനമായ പ്രദേശങ്ങളിലും റിങ് കമ്പോസ്റ്റ് സ്ഥാപിക്കല്‍-നാലര ലക്ഷം, സ്കൂളുകളില്‍ സാനിറ്ററി ഇന്‍സിനറേറ്ററും വെന്‍ഡിങ് മെഷീനും സ്ഥാപിക്കല്‍-മൂന്ന് ലക്ഷം, വികലാംഗര്‍ക്ക് ഉപകരണങ്ങള്‍ വാങ്ങല്‍-രണ്ട് ലക്ഷം, പൊതുശ്മശാനം നവീകരണം-10 ലക്ഷം, കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരണം-അഞ്ച് ലക്ഷം, ഓഫിസ് കമ്പ്യൂട്ടര്‍വത്കരണം-10 ലക്ഷം, പാര്‍ക്ക് അറ്റകുറ്റപ്പണി-അഞ്ച് ലക്ഷം, ഓഫിസ് നവീകരണം-45 ലക്ഷം, വീട് അറ്റകുറ്റപ്പണി-61,25,000, ആശ്രയ പദ്ധതി-24 ലക്ഷം, അങ്കണവാടി പോഷകാഹാരം-16 ലക്ഷം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്-12 ലക്ഷം, എസ്.എസ്.എ വിഹിതം-28 ലക്ഷം എന്നിങ്ങനെയാണ് വിവിധ പദ്ധതികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.