തൊടുപുഴ: 68ാമത് സ്വാതന്ത്ര്യ ദിനത്തിന്‍െറ ജില്ലാതല ആഘോഷം ആഗസ്റ്റ് 15ന് വാഴത്തോപ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കുമെന്ന് കലക്ടര്‍ അജിത് പാട്ടീല്‍ അറിയിച്ചു. ഐ.ഡി.എ ഗ്രൗണ്ടിലാണ് ആഘോഷം സംഘടിപ്പിക്കാന്‍ ആലോചിച്ചതെങ്കിലും മഴ മൂലം ഗ്രൗണ്ട് മോശമായതിനാല്‍ വാഴത്തോപ്പില്‍ തന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പരേഡിന്‍െറ ചുമതല ഇടുക്കി ആംഡ് റിസര്‍വ് ക്യാമ്പ് കമാന്‍ഡന്‍റ് വഹിക്കും. 11, 12 തീയതികളില്‍ രാവിലെ ഒമ്പതുമുതല്‍ ഉച്ചക്ക് ഒരുമണിവരെ റിഹേഴ്സല്‍ നടക്കും. 13ന് രാവിലെ ഒമ്പതിനാണ് ഡ്രസ് റിഹേഴ്സല്‍. ആംഡ് റിസര്‍വ് പൊലീസിന് പുറമെ വനിതകളടക്കം ലോക്കല്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്കൗട്ട്, സ്റ്റുഡന്‍റ് പൊലീസ്, ബാന്‍ഡ് സെറ്റ് എന്നിവയും പരേഡില്‍ അണിനിരക്കും. വാഴത്തോപ്പ് മൈതാനത്ത് സൗകര്യങ്ങള്‍ ഒരുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിന് ചുമതലനല്‍കി. ഇടുക്കി, തൊടുപുഴ തഹസില്‍ദാര്‍മാരും ഒരുക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ചെറുതോണിയിലും ഇടുക്കിയിലും അലങ്കാരങ്ങളൊരുക്കാനും പരേഡിനത്തെുന്നവര്‍ക്ക് സ്കൂളില്‍ വിശ്രമത്തിന് സൗകര്യമേര്‍പ്പെടുത്താനും ഇടുക്കി വില്ളേജ് ഓഫിസര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. ഭക്ഷണം, വെള്ളം തുടങ്ങിയവ സജ്ജമാക്കേണ്ടത് ജില്ലാ സപൈ്ള ഓഫിസറുടെ ചുമതലയാണ്. പരേഡ് ദിനത്തില്‍ ഫയര്‍ഫോഴ്സിന്‍െറ സാന്നിധ്യവും സ്കൂള്‍ മൈതാനത്തുണ്ടാകും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബൂത്തുകളും സജ്ജമാക്കും. പരേഡില്‍ പങ്കെടുക്കുന്ന കുട്ടികളെ റിഹേഴ്സലിനും പരേഡിനും ഗ്രൗണ്ടില്‍ എത്തിക്കാനും കൊണ്ടുപോകാനും വാഹനങ്ങള്‍ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ ഏര്‍പ്പെടുത്തും. സ്വാതന്ത്ര്യദിനത്തില്‍ ചെറുതോണിയില്‍കൂടി പോകുന്ന ബസുകള്‍ വാഴത്തോപ്പ് മൈതാനത്ത് വന്നുപോകാനും ക്രമീകരണമുണ്ടാകും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ജില്ലയിലെ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്നും എല്ലാ ഓഫിസുകളിലും ദേശീയപതാക ഉയര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.