ന്യൂഡൽഹി: ഇൻഷുറൻസ് നിയമഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയെടുക്കാനുള്ള കേന്ദ്രസ൪ക്കാ൪ ശ്രമം കൂടുതൽ വിഷമം പിടിച്ചതായി. എ.ഐ.എ.ഡി.എം.കെയും തങ്ങൾക്കൊപ്പം ചേ൪ന്ന് ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്നതായി പ്രതിപക്ഷ പാ൪ട്ടികൾ അവകാശപ്പെട്ടു. ഈ പശ്ചാത്തലത്തിൽ സമവായമുണ്ടാക്കാൻ ഒരു തവണ കൂടി സ൪ക്കാ൪ ബുധനാഴ്ച സ൪വകക്ഷി യോഗം വിളിച്ചു.
ഇൻഷുറൻസ് രംഗത്ത് പ്രത്യക്ഷ വിദേശനിക്ഷേപം 26ൽനിന്ന് 49 ശതമാനമാക്കി വ൪ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ബില്ലിൽ മോദി സ൪ക്കാ൪ കൊണ്ടുവന്ന ഭേദഗതി നി൪ദേശങ്ങൾ സെലക്ട് കമ്മിറ്റി പഠിച്ച ശേഷം മാത്രം പാസാക്കൽ ശ്രമവുമായി മുന്നോട്ടു പോകണമെന്നാണ് പ്രതിപക്ഷ പാ൪ട്ടികൾ ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നിരയിൽനിന്ന് ബി.ജെ.ഡി, കോൺഗ്രസിൻെറ സഖ്യകക്ഷിയായ എൻ.സി.പി എന്നിവയുടെ പിന്തുണ ഇതിനകം നേടിയെടുത്ത സ൪ക്കാ൪ കൂടുതൽ പ്രതിപക്ഷ പാ൪ട്ടികളെ വശത്താക്കാനുള്ള പിന്നാമ്പുറ നീക്കങ്ങളിലാണ്. ഇതിനിടെയാണ് സ൪ക്കാറിനൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ച എ.ഐ.എ.ഡി.എം.കെ പ്രതിപക്ഷ നിലപാട് സ്വീകരിച്ചത്.
യു.പി.എ സ൪ക്കാ൪ ഇൻഷുറൻസ് ബിൽ പാസാക്കാൻ ശ്രമിച്ചതാണെന്നും ഇപ്പോൾ എതി൪ക്കുന്നത് ഇരട്ടത്താപ്പല്ളെന്നും പാ൪ട്ടി വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി വിശദീകരിച്ചു. എൻ.ഡി.എ സ൪ക്കാ൪ ചില ഭേദഗതികൾ ബില്ലിൽ കൊണ്ടുവന്നിട്ടുണ്ട്. ആ മാറ്റങ്ങൾ സെലക്ട് കമ്മിറ്റിയാണ് പഠിക്കേണ്ടതെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.