അടിമാലി: കുഞ്ചിത്തണ്ണിയിലെ ഉരുള്‍പൊട്ടലും കഴിഞ്ഞ കാലവര്‍ഷം ഇടുക്കിക്ക് സമ്മാനിച്ച നടുക്കുന്ന ഓര്‍മയാണ്. ആഗസ്റ്റ് നാലിന് രാത്രി 8.15 നായിരുന്നു ദുരന്തം. കുഞ്ചിത്തണ്ണി ഫെഡറല്‍ ബാങ്കിന് എതിര്‍വശത്തുള്ള (മാതാളിപ്പാറ കവല) വരിക്കയില്‍ പാപ്പച്ചന്‍, ഭാര്യ തങ്കമ്മ എന്നിവര്‍ മരിക്കുകയും മകന്‍ സജിത്ത്, ഭാര്യ ഷീബ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 11 ഷട്ടറുള്ള കെട്ടിടം പിന്നോട്ട് ഒലിച്ചുപോയതിനെ തുടര്‍ന്ന് എന്‍.എസ്.എസ് കരയോഗ മന്ദിരവും സമീപത്തെ വീടും തകര്‍ന്നു. പാപ്പച്ചന്‍െറ വീടിന് പിന്നിലെ കുന്നിന് മുകളില്‍ റിസോര്‍ട്ടിന്‍െറ നിര്‍മാണ ജോലികള്‍ നടന്നിരുന്നു. മഴ കനത്തതോടെ ഇവിടെ നിന്നുളള കൂറ്റന്‍ കല്ലുകളും മണ്ണും ശക്തമായ മലവെള്ളപ്പാച്ചിലില്‍ വീട്ടിലേക്ക് ഒഴുകിയത്തെുകയായിരുന്നു. ടൗണിലെ ഓട്ടോ ഡ്രൈവര്‍മാരായ ആന്‍റണി, ജിറ്റോ, കണ്ണന്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇന്ന് ആള്‍പാര്‍പ്പില്ലാതെ കാടുപിടിച്ച് കിടക്കുകയാണ് ഈ ദുരന്തഭൂമി. ഒലിച്ചുപോയ വീടിന്‍െറ ഭാഗം കാടുകയറി. വരിക്കയില്‍ കുടുംബം കുഞ്ചിത്തണ്ണി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് പോകുന്ന റോഡരികിലെ ഏഴ് സെന്‍റ് ഭൂമിയിലാണ് താമസം. കഴിഞ്ഞ ദിവസമായിരുന്നു പുതിയ വീട്ടിലെ ഗൃഹപ്രവേശം. തിങ്കളാഴ്ച രാവിലെ 11 ന് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവര്‍ക്കും മരിച്ചവരുടെ ആശ്രിതര്‍ക്കും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കിയെങ്കിലും സര്‍വതും നഷ്ടപ്പെട്ട വ്യാപാരികളെ അവഗണിച്ചതായി പരാതി നിലനില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.