കാസര്‍കോട്: കാസര്‍കോട്, മഞ്ചേശ്വരം, ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ബാങ്ക് വായ്പയെടുത്ത് ജപ്തി നടപടി നേരിടുന്നവര്‍ക്ക് ആഗസ്റ്റ് 11 മുതല്‍ ബാങ്ക് വായ്പാ കുടിശ്ശിക അദാലത്ത് നടത്തും. അദാലത്തില്‍ റവന്യൂ വകുപ്പ് അധികാരികളും ബാങ്ക് മാനേജര്‍മാരും പങ്കെടുക്കും. കുടിശ്ശികക്കാര്‍ക്ക് നിയമപരമായി ലഭിക്കാവുന്ന പരമാവധി ഇളവുകള്‍ അദാലത്തില്‍ അനുവദിക്കും. ബാങ്ക് ലോണുമായി ബന്ധപ്പട്ട് റവന്യൂറിക്കവറി നടപടി നേരിടുന്ന എല്ലാ കുടിശ്ശികക്കാരും ജപ്തി നടപടി ഒഴിവാക്കാന്‍ അവസരം വിനിയോഗിക്കണം. വിവരങ്ങള്‍ക്ക് വില്ളേജ് ഓഫിസുകളിലോ റവന്യൂ റിക്കവറി തഹസില്‍ദാര്‍ ഓഫിസിലോ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അദാലത്ത് നടക്കുന്ന തീയതി, സ്ഥലം, കുടിശ്ശികക്കാരുടെ വില്ളേജ് എന്നിവ താഴെ: ഹോസ്ദുര്‍ഗ് താലൂക്കില്‍ ആഗസ്റ്റ് 11ന് ഉദുമ വില്ളേജ് ഓഫിസ്- ബാര, ഉദുമ, പള്ളിക്കര രണ്ട് വില്ളേജുകള്‍ക്ക്, 12ന് പള്ളിക്കര വില്ളേജ് ഓഫിസ്- പള്ളിക്കര, പനയാല്‍, 13ന് പെരിയ വില്ളേജ് ഓഫിസ്- പുല്ലൂര്‍, പെരിയ, 16ന് അജാനൂര്‍ വില്ളേജ്- അജാനൂര്‍, ചിത്താരി, 18ന് മടിക്കൈ വില്ളേജ് ഓഫിസ്- മടിക്കൈ, അമ്പലത്തറ, 19ന് നീലേശ്വരം വില്ളേജ് ഓഫിസ്- നീലേശ്വരം, പേരോല്‍, പുതുക്കൈ, 20ന് ചെറുവത്തൂര്‍ വില്ളേജ് ഓഫിസ്- ചെറുവത്തൂര്‍ വില്ളേജ്, 21ന് ചീമേനി വില്ളേജ് ഓഫിസ്- ചീമേനി, കയ്യൂര്‍, ക്ളായിക്കോട്, 22ന് പിലിക്കോട് വില്ളേജ് ഓഫിസ്- കൊടക്കാട്, പിലിക്കോട്, 23ന് പടന്ന വില്ളേജ് ഓഫിസ്- പടന്ന, ഉദിനൂര്‍, 25ന് നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ളേജ് ഓഫിസ്- നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍, 26ന് വലിയപറമ്പ വില്ളേജ് ഓഫിസ്- വലിയപറമ്പ വില്ളേജ്, 27ന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസ്- ബല്ല, കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് വില്ളേജുകള്‍ക്ക്. കാസര്‍കോട് താലൂക്കില്‍ ആഗസ്റ്റ് 18ന് ചെങ്കള ഗ്രാമപഞ്ചായത്ത് ഹാള്‍- ചെങ്കള, പാടി, 19ന് മുളിയാര്‍ വില്ളേജ് ഓഫിസ്- മുളിയാര്‍ വില്ളേജ്, 20ന് ആദൂര്‍ വില്ളേജ് ഓഫിസ്- ആദൂര്‍ വില്ളേജ്, 21ന് അഡൂര്‍ പഞ്ചായത്ത് ഹാള്‍- അഡൂര്‍, ദേലംപാടി, 22ന് ബേഡഡുക്ക വില്ളേജ് ഓഫിസ്- ബേഡഡുക്ക, കൊളത്തൂര്‍, മുന്നാട്, 23ന് കളനാട് വില്ളേജ് ഓഫിസ്- കളനാട്, തെക്കില്‍, 25ന് താലൂക്ക് ഓഫിസ് കാസര്‍കോട്- കാസര്‍കോട്, കുട്ലു, തളങ്കര, മധൂര്‍, 26ന് നെട്ടണികെ വില്ളേജ് ഓഫിസ്- നെട്ടണികെ, കുമ്പടാജെ, 27ന് ബദിയടുക്ക വില്ളേജ് ഓഫിസ്- ബദിയടുക്ക, നീര്‍ച്ചാല്‍, ബേള, 28ന് കരിവേടകം വില്ളേജ് ഓഫിസ്- ബന്തടുക്ക, കുറ്റിക്കോല്‍, കരിവേടകം വില്ളേജിലെ കുടിശ്ശികക്കാര്‍ക്ക്. മഞ്ചേശ്വരം താലൂക്കില്‍ ആഗസ്റ്റ് 18 ന് കൃഷിഭവന്‍ വോര്‍ക്കാടി- കടമ്പാര്‍, കൊട്ലമൊഗരു, വോര്‍ക്കാടി, മീഞ്ച വില്ളേജ്, 19ന് വില്ളേജ് ഓഫിസ് ഹൊസബെട്ടു- ഹൊസബെട്ടു, കുഞ്ചത്തൂര്‍, 20ന് ഉപ്പള വില്ളേജ്- ഉപ്പള, ഇച്ചിലംകോട്, കയ്യാര്‍, 21ന് വില്ളേജ് ഓഫിസ് പൈവളികെ- പൈവളികെ, ബായാര്‍ , 22ന് കോയിപ്പാടിവില്ളേജ് ഓഫിസ്- കോയിപ്പാടി, ബംബ്രാണ, 23ന് ബാഡൂര്‍ വില്ളേജ് ഓഫിസ്- ബാഡൂര്‍, എടനാട്, 27ന് എന്‍മകജെ വില്ളേജ് ഓഫിസ്- എന്‍മകജെ, പഡ്രെ, ഷേണി. വെള്ളരിക്കുണ്ട് താലൂക്കില്‍ ആഗസ്റ്റ് 21ന് ഭീമനടി വില്ളേജ് ഓഫിസ്- വെസ്റ്റ് എളേരി, ഭീമനടി , 22ന് മാലോത്ത് വില്ളേജ് ഓഫിസ്- മാലോത്ത് വില്ളേജ്, 25ന് ബേളൂര്‍ വില്ളേജ് ഓഫിസ്- ബേളൂര്‍, തായന്നൂര്‍, കോടോത്ത്, 26ന് പനത്തടി വില്ളേജ്- പനത്തടി, കള്ളാര്‍, 27ന് പരപ്പ വില്ളേജ് ഓഫിസ്- ബളാല്‍, പരപ്പ, 28ന് കിനാനൂര്‍ വില്ളേജ് ഓഫിസ്- കിനാനൂര്‍, കരിന്തളം, 29ന് ചിറ്റാരിക്കല്‍ വില്ളേജ് ഓഫിസ്- ചിറ്റാരിക്കല്‍, പാലാവയല്‍ വില്ളേജുകളിലെ കുടിശ്ശികക്കാര്‍ക്ക് അദാലത്ത് നടത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.