കേന്ദ്രസര്‍ക്കാര്‍ ആര്‍.എസ്.എസ് നയങ്ങള്‍ക്ക് പിന്തുണ നല്‍കുന്നു –ടി.വി. രാജേഷ്

കാഞ്ഞങ്ങാട്: ആര്‍.എസ്.എസിന്‍െറ പാര്‍ട്ടി നയങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് നരേന്ദ്രമോദി സര്‍ക്കാറെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ടി.വി. രാജേഷ് എം.എല്‍.എ. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ഒരേഒരിന്ത്യ ഒരൊറ്റ ജനത’ തലക്കെട്ടില്‍ സ്വാതന്ത്ര്യദിനത്തില്‍ കാഞ്ഞങ്ങാട്ട് സംഘടിപ്പിക്കുന്ന മതേതര സംഗമത്തിന്‍െറ മുന്നോടിയായാണ് കണ്‍വെന്‍ഷന്‍ നടത്തിയത്. ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ. രാജ്മോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. കുഞ്ഞിക്കണ്ണന്‍, സംസ്ഥാന സമിതി അംഗങ്ങളായ പി. പ്രകാശന്‍, സി.കെ. ശ്രീജിത്ത്, വിധുബാല, രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.