പൂണെ മണ്ണിടിച്ചില്‍: മരണം 73 ആയി

മലിൻ(മഹാരാഷ്ട്ര): പൂണെയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 73 ആയി. ഇന്നലെ രാത്രിയിലും നടന്ന തെരച്ചിലിൽ 29 മൃതദേഹം കൂടി കണ്ടത്തെി. ഏകദേശം 80ഓളം പേ൪ ഇനിയും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നു. തുള്ളിമുറിയാതെയുള്ള മഴയും കനത്ത കാറ്റും രക്ഷാപ്രവ൪ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രം അടക്കമുള്ളവ ഉപയോഗിച്ച് പ്രദേശത്ത് നിന്നും ചെളി നീക്കിക്കൊണ്ടിരിക്കുകയാണ്.

പൂണെയിൽ നിന്ന് 120 കിലോമീറ്റ൪ അകലെയുള്ള മലിൻ ഗ്രാമത്തിൽ ബുധനാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 40 വീടുകളാണ് തക൪ന്നത്. മണ്ണിടിഞ്ഞതിനുശേഷം എട്ടുപേരെ മാത്രമാണ് ജീവനോടെ പുറത്തെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.