ഭൂപട വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിന്ന് ഗൂഗ്ളിനെ തടയണമെന്ന് എം.പി

ന്യൂഡൽഹി: രാജ്യത്തിനകത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള ഭൂപട വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് ഇൻറ൪നെറ്റ് ഭീമനായ ഗൂഗ്ളിനെ വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് രാജ്യസഭാ എം.പി തരുൺ വിജയ് ആവശ്യപ്പെട്ടു. 'മാപതോൺ-2013' എന്ന എന്ന പേരിൽ ഗൂഗ്ൾ നടത്തിയ മൽസരത്തിൽ നിയമലംഘനം നടന്നതായി നേരത്തെ പരാതിയുയ൪ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സി.ബി.ഐയുടെ പക്കൽ ആണ്ഉള്ളത്.


ഗൂഗിളിൻറെ ഈ നടപടിക്കെതിരെ തരുൺ വിജയ് ആണ് പ്രചരണത്തിന് തുടക്കമിട്ടത്. മാനദണ്ഡങ്ങൾ മറികടന്ന് ഏതെങ്കിലും തരത്തിലുള്ള ഭൂപട വിവരങ്ങൾ അച്ചടിയായോ, ഓൺലൈൻ വഴിയോ പ്രസിദ്ധീകരിക്കാൻ പാടില്ളെന്നും ഈ വിഷയം പാ൪ലമെൻറിൽ വീണ്ടും ഉയ൪ത്തിക്കൊണ്ടുവരാൻ താൻ ഉദ്ദേശിക്കുന്നതായും വിജയ് പറഞ്ഞു. ഇക്കാര്യത്തിൽ പാ൪ട്ടി ഭേദമന്യേ  എല്ലാവരുടെയും പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.


2013ഫെബ്രുവരിയിൽ ഗൂഗ്ൾ നടത്തിയ 'മാപതോൺ' മൽസരത്തിൽ ഇതുവരെ അടയാളപ്പെടുത്താത്ത പ്രദേശങ്ങൾ, കെട്ടിടങ്ങൾ, ഭൂമിശാസ്ത്ര പ്രത്യേകതകൾ എന്നിവ ഗൂഗ്ൾ മാപ്പിനുവേണ്ടി അടയാളപ്പെടുത്താൻ രാജ്യത്തുടനീളമുള്ള ജനങ്ങളെ ക്ഷണിച്ചിരുന്നു.

രാജ്യത്തിൻറെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ അതീവ തന്ത്രപ്രാധാന്യമുള്ള പല സ്ഥലങ്ങളുടെയും വിവരങ്ങൾ ഇത്തരത്തിൽ ഗൂഗ്ൾ ശേഖരിച്ചതായി ആരോപണമുയ൪ന്നിരുന്നു. ഇതു ചൂണ്ടിക്കാട്ടി സ൪വേയ൪ ജനറൽ ഓഫ് ഇന്ത്യ നൽകിയ പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് സി.ബി.ഐക്ക് കൈമാറിയിരുന്നു. ഗൂഗിളിനെതിരായ ഈ പരാതിയിൽ പ്രാഥമികാന്വേഷണം മാത്രമാണ് സി.ബി.ഐ ഇതുവരെ നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.