വെടിനിര്‍ത്തലിന് മുന്നോടിയായി ഇസ്രായേലിന്‍െറ കടുത്ത ആക്രമണം

ഗസ്സ സിറ്റി: പുതുതായുണ്ടായ 72 മണിക്കൂ൪ വെടിനി൪ത്തൽ ധാരണക്ക് മുന്നോടിയായി ഗസ്സയിൽ ഇസ്രായേലിൻെറ രൂക്ഷ ആക്രമണം. ഒരു കുടുംബത്തിലെ 10 പേരടക്കം 17 പേരാണ് ഇസ്രായേലിൻെറ ഏറ്റവും പുതിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ എട്ട് മണി മുതലാണ്  വെടിനി൪ത്തൽ നിലവിൽ വരുന്നതെന്ന് യു.എൻ സെക്രട്ടറി ജനറലും യു.എസ് വിദേശകാര്യ സെക്രട്ടറിയും പുറത്തിറക്കിയ സംയുക്ത പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു.

ശാശ്വതമായ വെടിനി൪ത്തലിന് അനൗപചാരിക ച൪ച്ചകൾ ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടക്കും. ഇതിനായി ഇസ്രായേൽ-ഫലസ്തീൻ പ്രതിനിധികൾ കൈറോയിലത്തെും. ഈജിപ്ത് സ൪ക്കാറാണ് ച൪ച്ചകൾക്ക് മാധ്യസ്ഥം വഹിക്കുന്നത്.

വെടിനി൪ത്തലിനെ തങ്ങൾ അംഗീകരിക്കുന്നെന്ന് ഹമാസ് വക്താവ് ഉസാമ ഹംദാൻ അറിയിച്ചു. ഫലസ്തീനിലെ എല്ലാ പോരാളി പ്രസ്ഥാനങ്ങളും ഇത് അംഗീകരിക്കും എന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദഹേം പറഞ്ഞു.

സാധാരണ ജനങ്ങൾക്ക് സംഘ൪ഷത്തിൽ നിന്ന് ശമനം ലഭിക്കാനാണ് വെടിനി൪ത്തലെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. എന്നാൽ വെടിനി൪ത്തൽ കാര്യത്തിൽ ഇസ്രായേൽ ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇസ്രായേലിൻെറ ഒരു സൈനികൻ പോലും ഇതുവരെ പിൻമാറിയിട്ടില്ല. ഹമാസിൻെറ തുരങ്കങ്ങൾ തിരഞ്ഞുപിടിച്ച് തക൪ക്കുമെന്ന നിലപാടിൽ തന്നെയാണ് ഇസ്രായേൽ.

കഴിഞ്ഞ 24 ദിവസമായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ 1,450 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 8,350ലധികം പേ൪ക്ക് പരിക്കേറ്റു. ഹമാസിൻെറ തിരിച്ചടിയിൽ 58 ഇസ്രായേലി സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.