തൊഴില്‍ നിയമങ്ങളില്‍ പൊളിച്ചെഴുത്ത്

ന്യൂഡൽഹി: വ്യവസായികൾക്ക് കൂടുതൽ സഹായകമായ വിധത്തിൽ രാജ്യത്തെ വിവിധ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കാൻ കേന്ദ്രസ൪ക്കാ൪ തീരുമാനിച്ചു. ഫാക്ടറിനിയമം, അപ്രൻറിസ് നിയമം എന്നിവയിൽ മന്ത്രിസഭ അംഗീകരിച്ച ഭേദഗതി പാ൪ലമെൻറിൻെറ നടപ്പുസമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചേക്കും.  
ഫാക്ടറി, തൊഴിൽ നിയമങ്ങളിൽ ചെറുതും വലുതുമായ 48 ഭേദഗതികളാണ് മന്ത്രിസഭ അംഗീകരിച്ചത്. നിയമഭേദഗതി ബില്ലിലെ പ്രധാന നി൪ദേശങ്ങൾ ഇവയാണ്: തൊഴിലാളികളുടെ ഓവ൪ടൈം പരിധി വ൪ധിപ്പിക്കും. 40ൽ താഴെ മാത്രം തൊഴിലാളികളുള്ള സ്ഥാപനങ്ങളെ തൊഴിൽ ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കും. അപ്രൻറിസ് നിയമത്തിനുകീഴിൽ കൂടുതൽ തൊഴിൽ വിഭാഗങ്ങൾ ഉൾപ്പെടുത്തും. മൂന്നു മാസത്തിനിടയിൽ തൊഴിലാളിക്ക് നൽകാവുന്ന ഓവ൪ടൈം പരമാവധി 50 മണിക്കൂ൪ വരെ എന്നാണ് നിലവിലെ വ്യവസ്ഥ. ഇത് ഇരട്ടിപ്പിക്കും. ഫാക്ടറികളിൽ സ്ത്രീ തൊഴിലാളികൾക്ക് രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനുള്ള വിലക്ക് നീക്കും. ഗ൪ഭിണികൾ, ഭിന്നശേഷിയുള്ളവ൪ എന്നിവരെ യന്ത്രപ്പണികളിൽനിന്ന് ഒഴിവാക്കും. വേതനത്തോടുകൂടിയ വാ൪ഷിക അവധികൾ കുറക്കും. അപ്രൻറിസ് നിയമം നടപ്പാക്കാത്ത തൊഴിലുടമയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാമെന്ന വ്യവസ്ഥ എടുത്തുകളയും. തൊഴിലുമായി ബന്ധപ്പെട്ട ചട്ടങ്ങൾ നി൪മിക്കാൻ കേന്ദ്രസ൪ക്കാറിന് കൂടുതൽ അധികാരം ലഭിക്കുന്നെന്ന മാറ്റവുമുണ്ട്.  പാ൪ലമെൻറ് സമ്മേളനം നടക്കുന്നതിനാൽ വിശദാംശങ്ങൾ പൂ൪ണമായി വെളിപ്പെടുത്തിയിട്ടില്ല.
വ്യവസായ ത൪ക്ക നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ തൊഴിലാളി സംഘടനകളുമായി കൂടുതൽ ച൪ച്ച നടത്തുമെന്ന് സ൪ക്കാ൪ വൃത്തങ്ങൾ വിശദീകരിച്ചു. ദേശീയ നി൪മാണ-നിക്ഷേപ മേഖലകളിൽ തൊഴിലാളികളെ എളുപ്പത്തിൽ ജോലിക്ക് എടുക്കാനും അനായാസം പറഞ്ഞുവിടാനും തക്കവിധം വ്യവസ്ഥകളിൽ മാറ്റം വരുത്താനാണ് സ൪ക്കാ൪ ഇതിലൂടെ ഉദ്ദേശിക്കുന്നത്.  ഇന്ത്യയെ കൂടുതൽ വ്യവസായ സൗഹൃദമാക്കുക എന്ന ലക്ഷ്യമാണ് തൊഴിൽ നിയമഭേദഗതികളിലൂടെ സ൪ക്കാ൪ മുന്നോട്ടുവെക്കുന്നത്. രാജ്യത്തെ തൊഴിൽ സാഹചര്യങ്ങൾ നിക്ഷേപക൪ക്ക് വലിയ തലവേദനയാണ് ഉയ൪ത്തുന്നതെന്ന് വ്യവസായ ലോബി കാലങ്ങളായി പരാതിപ്പെട്ടുവരുകയാണ്. എൻ.ഡി.എ സ൪ക്കാ൪ അധികാരത്തിൽ വന്ന് ആഴ്ചകൾക്കുള്ളിൽ തന്നെ തൊഴിൽ മന്ത്രാലയം മുഖേന നിയമഭേദഗതിയെക്കുറിച്ച് ട്രേഡ് യൂനിയൻ പ്രതിനിധികളുമായി പ്രാഥമിക ച൪ച്ച നടത്തിയിരുന്നു.  എന്നാൽ തൊഴിലാളി സംഘടനകളുമായി ക്രിയാത്മക ച൪ച്ച നടത്താതെ തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുന്നതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് വിവിധ ട്രേഡ് യൂനിയനുകൾ. വിശദ കൂടിയാലോചന നടത്തിവേണം ഭേദഗതി കൊണ്ടുവരാനെന്ന് ബി.എം.എസിൻേറതടക്കമുള്ള യൂനിയൻ പ്രതിനിധികൾ സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നതാണ്. അതു പരിഗണിക്കാതെയാണ് സ്വമേധയാ സ൪ക്കാ൪ മുന്നോട്ടു നീങ്ങിയിരിക്കുന്നതെന്ന് സി.ഐ.ടി.യു ജനറൽ സെക്രട്ടറി എ.കെ. പത്മനാഭൻ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.