സ്ത്രീസുരക്ഷ: ഉത്തര്‍പ്രദേശിനെതിരെ ഗോവ മുഖ്യന്റെ വിമര്‍ശം

പനാജി: വൈകുന്നേരം ആറുമണിക്ക് ശേഷം യു.പിയിൽ പെൺകുട്ടികൾക്ക് റോഡിൽ ഇറങ്ങി നടക്കാൻ പറ്റില്ളെന്ന് ഗോവ മുഖ്യമന്ത്രി മനോഹ൪ പരീക്ക൪. നിയമസഭയിലെ ക്രമസമാധാന ച൪ച്ചക്കിടെയാണ് മനോഹ൪ പരീക്കറിൻറെ പരാമ൪ശം.

ഗോവയിൽ ഏതു പാതിരാത്രിയിലും സ്ത്രീകൾക്ക് സ്വതന്ത്രമായി നടക്കാമെന്നും അതേസയമം, യുപിയിൽ പെൺകുട്ടികൾ ആറുമണിക്ക് ശേഷം റോഡിൽ ഇറങ്ങിയാൽ ഏതെങ്കിലും രീതിയിൽ ഉറപ്പായും ആക്രമണങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിലെ ബീച്ചിൽ പെൺകുട്ടികൾക്ക് ബിക്കിനികൾ നിരോധിക്കുവാൻ ശ്രമങ്ങൾ നടക്കുന്നതായി നേരത്തെ വാ൪ത്തകൾ വന്നിരുന്നു. എന്നാൽ ബിക്കിനികൾക്ക് വിലക്ക് ഏ൪പ്പെടുത്താൻ സ൪ക്കാ൪ നീക്കങ്ങൾ നടത്തുന്നില്ളെന്ന് മുഖ്യമന്ത്രി തന്നെ പിന്നീട് അറിയിച്ചു. ഗോവയിലെ ടൂറിസം വ്യവസായത്തെ തക൪ക്കുവാൻ ചില൪ മാധ്യമങ്ങളുമായി ചേ൪ന്ന് പ്രവ൪ത്തിക്കുന്നതായും പരീക്ക൪ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.