കാട്ടുപോത്ത് വേട്ട: ഒരാള്‍കൂടി അറസ്റ്റില്‍

വടക്കഞ്ചേരി: പാലക്കുഴി വനമേഖലയില്‍ കാട്ടുപോത്ത് വേട്ട നടത്തിയ ഒരാള്‍കൂടി അറസ്റ്റിലായി. കരടിതോമ എന്നറിയപ്പെടുന്ന തോമസിനെയാണ് (60) വനംവകുപ്പധികൃതര്‍ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം അവസാനമാണ് പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രത്തിന്‍െറ പരിധിയില്‍ പെട്ട പാലക്കുഴി-പൊന്മുടിയില്‍ കാട്ടുപോത്ത് നായാട്ട് നടന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് രഹസ്യവിവരം ലഭിച്ചത്. പത്തംഗ സംഘമാണ് നായാട്ട് നടത്തിയത്. നേരത്തേ തൊടുപുഴ സ്വദേശി തടിക്കോട് സാജുവിനെ (51)അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ബോട്ടി തോമ എന്ന പീറ്റര്‍ തോമസ്, ജിസ്, സുനോജ്, ജിജോ പുല്ലാട്ടില്‍, കള്ളിക്കല്‍ മനോജ്, ഇല്ലിക്കല്‍ പറമ്പ് മത്തായി, മണലി പറമ്പില്‍ അപ്പുക്കുട്ടന്‍, ഗംഗാധരന്‍ എന്നിവരാണ് മറ്റ് പ്രതികള്‍. ഇവരെല്ലാം ഒളിവിലാണ്. തോമസില്‍ നിന്നാണ് സംഘത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. പത്തംഗ സംഘത്തിന് പാലക്കുഴി മേഖലയില്‍ തോട്ടങ്ങളും ഉണ്ട്. അവിടെ ഷെഡ് കെട്ടി താമസിക്കുകയും തുടര്‍ന്ന് നായാട്ട് നടത്തുകയുമാണ് പതിവ്. പീറ്റര്‍ തോമസിന്‍െറ വീട്ടില്‍നിന്ന് എയര്‍ഗണ്‍ കസ്റ്റഡിയില്‍ എടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.