ചേര്‍ത്തല തെക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ അവിശ്വാസത്തിന് നോട്ടീസ്

ചേര്‍ത്തല: ചേര്‍ത്തല തെക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കി. കഴിഞ്ഞ പദ്ധതികാലയളവില്‍ പഞ്ചായത്ത് ഓഫിസ് നവീകരണത്തിന് ഭരണസമിതി ഐകകണ്ഠ്യേന അംഗീകരിച്ച് ജില്ലാ ആസൂത്രണ കമ്മിറ്റിയുടെ അനുവാദം വാങ്ങിയെങ്കിലും കെട്ടിടത്തിന്‍െറ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പ്രതിപക്ഷത്തിന്‍െറ ആരോപണം. മരാമത്ത് വകുപ്പുകളുടെ ചുമതലയുള്ള വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍െറ ഉത്തരവാദിത്തക്കുറവുമൂലമാണ് നടപ്പുസാമ്പത്തിക വര്‍ഷത്തെ പദ്ധതി നഷ്ടപ്പെടുവാനുള്ള സാഹചര്യമുണ്ടായത്. മൃഗാശുപത്രി കെട്ടിടത്തിന്‍െറയും മിനി ഓഡിറ്റോറിയത്തിന്‍െറയും പ്രോജക്ടുകള്‍ ലോകബാങ്ക് സഹായത്തോടുകൂടി ചെയ്യുവാനും സാധിച്ചിട്ടില്ല. ഡിപാര്‍ട്മെന്‍റ് വക വികസനപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് അറിഞ്ഞേ നടപ്പാക്കാവു എന്ന സാഹചര്യം നിലനില്‍ക്കെ പലതും അംഗങ്ങളെ യഥാസമയം അറിയിക്കുന്നതില്‍ ചെയര്‍മാന്‍െറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. 29ന് നടക്കുന്ന കൗണ്‍സിലില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് മെംബര്‍മാരായ സുജിത് കോനാട്ട്, സീന ഫ്രാന്‍സിസ് എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.