നോമ്പുകാരനെ ഭക്ഷണം കഴിപ്പിച്ച സംഭവം: ന്യായീകരിച്ച് ശിവസേന മുഖപത്രം

ന്യൂഡൽഹി: ഡൽഹിയിലെ മഹാരാഷ്ട്ര സദനിൽ നോമ്പുകാരനായ മുസ്ലിം കാൻറീൻ ജീവനക്കാരനെ ചപ്പാത്തി തീറ്റിച്ച സംഭവത്തെ ന്യായീകരിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് സംഭവത്തെ ന്യായീകരിച്ച് എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചപ്പാത്തിയെ കുറിച്ച് അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നത്. എന്ത് കൊണ്ടാണ് റമദാൻ മാസത്തിൽ നടക്കുന്ന മുസ്ളിം ബലാത്സംഗങ്ങൾ ച൪ച്ച ചെയ്യാത്തതെന്ന് എഡിറ്റോറിയൽ ചോദിക്കുന്നു. ചില രാഷ്ട്രീയ പാ൪ട്ടിക്കാ൪ക്കും ചപ്പാത്തിക്ക് മാത്രമാണ് പ്രശ്നം, ബലാത്സംഗങ്ങൾ അവ൪ക്ക് പ്രശ്നമല്ളെന്നും എഡിറ്റോറിയലിൽ പറയുന്നു.

ചില രാഷ്ട്രീയ പാ൪ട്ടിക്കാ൪ സംഭവത്തെ വ൪ഗീയവത്കരിക്കുകയാണ്. കാൻറൻ ജീവനക്കാരൻ മുസ്ലിമാണോ എന്നറിയാൻ അയാളുടെ നെറ്റിയിൽ പേരൊന്നും എഴുതുവെച്ചിട്ടില്ല. അദ്ദേഹം ഒരു മുസ് ലിം ആയതുകൊണ്ട് മാധ്യമങ്ങൾ ശിവസേനക്കെതിരെ തിരിയുകയായിരുന്നുവെന്നും എഡിറ്റോറിയലിലുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.