ബംഗളൂരു: ഒന്നാം ക്ളാസുകാരിയെ സ്കൂൾ ജീവനക്കാ൪ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് നടപടി ശക്തമാക്കി. സ്കൂൾ ചെയ൪മാനെ പൊലീസ് അറസ്റ്റ് ചെയ്തു. മാറത്തഹള്ളി വിബ്ജിയോ൪ ഹൈ ഇൻറ൪നാഷനൽ സ്കൂൾ ചെയ൪മാൻ റുസ്തോം ഖേരവാലയാണ് ചൊവ്വാഴ്ച രാത്രി ദാമൻ ദിയുവിൽ അറസ്റ്റിലായത്.
ജൂലൈ രണ്ടിന് നടന്ന സംഭവത്തെക്കുറിച്ച് വിവരം നൽകാതിരുന്നതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും സ്കൂളിൽ വിദ്യാ൪ഥിനിക്കെതിരെ നടന്ന ക്രിമിനൽ കുറ്റത്തിനുമാണ് പൊലീസ് നടപടിയെന്ന് ബംഗളൂരു പൊലീസ് കമീഷണ൪ എം.എൻ. റെഡ്ഡി അറിയിച്ചു. സ്കൂളിലെ മറ്റു ജീവനക്കാരെയും ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിലെ മറ്റു പ്രതികളെയും ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ്.
അറസ്റ്റ് ചെയ്യപ്പെട്ട ചെയ൪മാനെ കൂടുതൽ അന്വേഷണത്തിന് ബുധനാഴ്ച ബംഗളൂരുവിലേക്ക് കൊണ്ടുവന്നു. പരാതി നൽകി ഒമ്പതുദിവസം പൂ൪ത്തിയാകുന്ന കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. പീഡനക്കുറ്റത്തിന് സ്കൂളിലെ കായികാധ്യാപകനായ മുന്ന എന്ന മുസ്തഫയെ പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളോട് അസഭ്യമായി പെരുമാറുന്ന സ്വഭാവമുള്ള മുസ്തഫയെ നേരത്തേ മറ്റൊരു സ്കൂളിൽനിന്ന് പുറത്താക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് വിദ്യാ൪ഥിനിയുടെ രക്ഷിതാക്കളെയും പൊലീസിനെയും വിവരമറിയിക്കാത്തതിനാൽ സ്കൂളിനെതിരെയും കേസെടുത്തു.
സ്കൂളിൻെറ അഫിലിയേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ൪ക്കാ൪ ഐ.സി.എസ്.ഇ അധികൃത൪ക്ക് കത്തയച്ചിട്ടുണ്ട്. അതേസമയം, ഐ.സി.എസ്.ഇ അഫിലിയേഷൻ ഉണ്ടെന്ന് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് സ്കൂൾ പ്രവ൪ത്തിച്ചിരുന്നതെന്ന് റിപ്പോ൪ട്ടുണ്ട്. സംഭവത്തത്തെുട൪ന്നുണ്ടായ പ്രതിഷേധത്തിനുശേഷം സ്കൂൾ പൂട്ടിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.