ബാബരി കേസില്‍ ബി.ജെ.പി എം.പി പിടികിട്ടാപ്പുള്ളി

ന്യൂഡൽഹി: ബാബരിമസ്ജിദ് തക൪ത്ത കേസിൽ പ്രതിയായ ഉത്ത൪പ്രദേശിലെ ഉന്നാവോയിൽനിന്നുള്ള  ലോക്സഭാംഗം സാക്ഷി മഹാരാജിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. മുതി൪ന്ന സംഘ്പരിവാ൪ നേതാക്കൾക്കൊപ്പം ബാബരി കേസിൻെറ എഫ്.ഐ.ആറിൽ പേരുള്ള ഇദ്ദേഹം വിചാരണക്ക് ഹാജരാകാൻ വീഴ്ച വരുത്തുന്നത് പതിവായതോടെയാണ് പ്രത്യേക കോടതിയുടെ തീരുമാനം.
പാ൪ലമെൻറ് നടപടികളുമായി ബന്ധപ്പെട്ട് തിരക്കിലാണെന്നും ശനിയാഴ്ച ഹാജരാകുമെന്നും അഭിഭാഷകൻ ബോധിപ്പിച്ചെങ്കിലും കോടതി സ്വീകരിച്ചില്ല. ഇയാൾക്കെതിരെ കോടതി നേരത്തേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. കേസിൽ അടുത്ത വാദം ജൂലൈ 26ന് നടക്കും.
 രാമക്ഷേത്ര നി൪മാണ പ്രസ്ഥാനത്തിന് ഊ൪ജം പകരാൻ ക൪സേവകരെ സംഘ്പരിവാ൪ നി൪ദേശപ്രകാരം വെടിവെച്ചുകൊല്ലുകയായിരുന്നെന്ന് സാക്ഷി മഹാരാജ് ഈയിടെ ഒളികാമറ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.