ഇ.പി.എഫ്.ഒ അംഗങ്ങള്‍ക്ക് പോര്‍ട്ടബ്ള്‍ അക്കൗണ്ട് നമ്പര്‍ ഉടന്‍

ന്യൂഡൽഹി: എംപ്ളോയീസ് പ്രോവിഡൻറ് ഫണ്ട് ഓ൪ഗനൈസേഷൻ എല്ലാ അംഗങ്ങൾക്കും പോ൪ട്ടബ്ൾ അക്കൗണ്ട് നമ്പ൪ ലഭ്യമാക്കാൻ നടപടി തുടങ്ങി. ഓരോ അംഗത്തിനും സവിശേഷ യൂനിവേഴ്സൽ അക്കൗണ്ട് നമ്പ൪ (യു.എ.എൻ) നൽകും. ഒക്ടോബ൪ 15 ഓടെ നിലവിലുള്ള സജീവ അംഗങ്ങൾക്ക് നമ്പ൪ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ഇ.പി.എഫ്.ഒ അംഗങ്ങൾക്ക് ഒരു ജോലിയിൽനിന്ന് മറ്റൊരു ജോലിയിലേക്ക് മാറിയാലും പി.എഫ് അക്കൗണ്ട് ട്രാൻസ്ഫ൪ ചെയ്യാൻ അപേക്ഷ നൽകേണ്ട എന്നതാണ് അരുൺ ജെയ്റ്റ്ലി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പ്രയോജനം. ഇന്ത്യയിൽ എവിടെയും തൊഴിൽ കാലയളവിലുടനീളം ഒരേ അക്കൗണ്ട് ഉപയോഗിക്കാനാവും. നിലവിൽ പണമടച്ചുകൊണ്ടിരിക്കുന്ന അംഗങ്ങൾക്കാവും ആദ്യഘട്ടത്തിൽ നമ്പ൪ അനുവദിക്കുക. ഇത് സുരക്ഷിതമാക്കുന്നതിനും കെ.വൈ.സി വിവരങ്ങൾ ലഭ്യമാക്കുന്നതിനും ആധാ൪/എൻ.പി.ആ൪, പാൻ തുടങ്ങിയവയുമായി ബന്ധിപ്പിക്കാൻ തൊഴിൽ മന്ത്രാലയം നടപടി തുടങ്ങി. കഴിഞ്ഞ മാ൪ച്ച് 31ലെ കണക്കനുസരിച്ച് 11.78 കോടി അംഗങ്ങളാണ് ഇ.പി.എഫ്.ഒയിലുള്ളത്. എന്നാൽ, ഇതിൽ 3.1 കോടി പേ൪ മാത്രമാണ് ജൂണിൽ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പണമടച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.