ലഖ്നോ: ദിവസവും 35 ബക്കറ്റ് വെള്ളം കൊടുത്തില്ളെങ്കിൽ വധിക്കുമെന്ന് ഗ്രാമവാസികൾക്ക് കാട്ടുകൊള്ളക്കാരുടെ ഭീഷണി. കടുത്ത വരൾച്ച നേരിടുന്ന ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലാണ് കൊള്ളക്കാ൪ പുതിയ ഭീഷണിയുമായി രംഗത്തത്തെിയിരിക്കുന്നത്. നിലവിൽ 28 ഗ്രാമങ്ങൾ കൊള്ളക്കാരുടെ ഭീഷണിക്കു വഴങ്ങി വെള്ളം കൊടുക്കുന്നുണ്ട്. വെള്ളക്കരമെന്നാണ് കൊള്ളക്കാ൪ ഇതിനെ വിളിക്കുന്നതെന്ന് പൊലീസ് പറയുന്നു. 2007 മുതൽ നേരിടുന്ന കടുത്ത വരൾച്ച കാരണം ഗ്രാമവാസികൾക്ക് ആവശ്യത്തിന് വെള്ളമില്ലാതിരിക്കെയാണ് ഭീഷണിയെന്ന് ഉത്ത൪പ്രദേശിലെ തെക്കൻ അതി൪ത്തിയിലുള്ള ബാൻഡ എന്ന ചെറുപട്ടണത്തിലെ പൊലീസ് ഓഫിസറായ സുരേഷ് കുമാ൪ സിങ് പറഞ്ഞു. ബൽഖാരിയ സംഘത്തിൽപെട്ടവരാണ് കൊള്ളക്കാ൪. ഇവരെ പേടിച്ച് നാലു കിലോമീറ്ററോളം ചുമന്നാണ് ഗ്രാമവാസികൾ വെള്ളമത്തെിച്ചുകൊടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.