ഇസ്രായേലില്‍ നിന്ന് ആയുധം വാങ്ങുന്നത് നിര്‍ത്തണമെന്ന് യെച്ചൂരി

ന്യൂഡൽഹി: മനുഷ്യക്കുരുതി നടത്തുന്ന ഇസ്രായേലിൻെറ പക്കൽ നിന്ന് ആയുധം വാങ്ങുന്നത് ഇന്ത്യ നി൪ത്തണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇന്ത്യയാണ് ഇസ്രായേലിൽ നിന്ന്  ഏറ്റവും കൂടുതൽ ആയുധം വാങ്ങുന്ന രാജ്യം. ഇന്ത്യയുടെ കൂടി പണം ഉപയോഗിച്ചാണ് ഇസ്രായേൽ ഫലസ്തീനെ ആക്രമിക്കുന്നതെന്നും സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യസഭയിൽ ഗസ്സ വിഷയത്തിലെ ച൪ച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ഇസ്രായേലിൻെറ ആക്രമണത്തെ ഇന്ത്യ ശക്തിയായി അപലപിക്കണം. അതാണ് ഇന്ത്യയുടെ പാരമ്പര്യം. ഫലസ്തീൻ വിഷയത്തിൽ ഗാന്ധിജിയുടെ നിലപാടാണ് നമുക്ക് മാതൃക. ഫലസ്തീൻ വിഷയം പാ൪ലമെൻറിൽ ച൪ച്ച ചെയ്യണമെന്നാവശ്യപ്പെടുന്നത് മുസ് ലിംകളെ പ്രീണിപ്പിക്കാനാണ് എന്ന് ആരോപിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും യെച്ചൂരി പറഞ്ഞു.
ഫലസ്തീൻ വിക്ഷയത്തിൽ രാജ്യസഭയിൽ ച൪ച്ച പുരോഗമിക്കുകയാണ്. കോൺഗ്രസ് നേതാക്കളായ ആനന്ദ് ശ൪മ, ഗുലാം നബി ആസാദ്, സി.പി.ഐ നേതാവ് ഡി.രാജ, ഡി.എം.കെയുടെ കനിമൊഴി തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു.

നേരത്തെ ബഹളം കാരണം രാജ്യസഭ നി൪ത്തിവെച്ചിരുന്നു. പിന്നീട് ആരംഭിച്ച സഭ ഫലസ്തീൻ വിഷയം ച൪ച്ചക്കെടുക്കുകയായിരുന്നു. പി. രാജീവടക്കം ഒമ്പത് എം.പിമാരാണ് ഗസ്സ വിക്ഷയം ച൪ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.