കോയമ്പത്തൂര്‍: സംസ്ഥാനത്തെ വിവിധ ബാങ്കുകളുടെ എ.ടി.എമ്മുകളില്‍ നൂതന സുരക്ഷാ സംവിധാനമേര്‍പ്പെടുത്താന്‍ പൊലീസ് തലത്തില്‍ ആലോചന. എ.ടി.എമ്മുകളില്‍ മോഷണവും പിടിച്ചുപറിയും ആക്രമണവും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ‘സിന്‍റ സെക്യൂരിറ്റി സിസ്റ്റംസ്’ രൂപംനല്‍കിയ പുതിയ സുരക്ഷാ സംവിധാനം എ.ടി.എമ്മുകളില്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വിവിധ ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്താനാണ് പൊലീസ് തീരുമാനം. എ.ടി.എം യന്ത്രം തകര്‍ക്കാനോ വെല്‍ഡിങ് മെഷിന്‍ ഉപയോഗിച്ച് മുറിച്ചുമാറ്റാനോ ശ്രമം ഉണ്ടായാലുടന്‍ കൗണ്ടറിന്‍െറ ചില്ലുവാതില്‍ പൂട്ടപ്പെടും. അതോടൊപ്പം എ.ടി.എമ്മിന്‍െറ ഇരുമ്പു ഷട്ടറും താഴേക്ക് വീഴും. ബാങ്ക് മാനേജരുടെ മൊബൈല്‍ഫോണില്‍നിന്ന് തിരിച്ച് സന്ദേശം ലഭ്യമാവുന്നത് വരെ എ.ടി.എം കേന്ദ്രം തുറക്കാന്‍ കഴിയില്ല. തമിഴ്നാട് മര്‍ക്കന്‍ൈറല്‍ ബാങ്ക് റീജനല്‍ മാനേജര്‍ ജി. മാര്‍ട്ടിന്‍, സിന്‍റ സെക്യൂരിറ്റി സിസ്റ്റംസ് ഡയറക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.