പേ ചികിത്സ: വീഴ്ച വരുത്തിയ ഡോക്ടര്‍ക്കും ഡെപ്യൂട്ടി ആര്‍.എം.ഒക്കുമെതിരെ നടപടിക്ക് ശിപാര്‍ശ

കണ്ണൂര്‍: പേപ്പട്ടിയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിലത്തെിയവരെ ചികിത്സിക്കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തില്‍ കൂട്ടുമുഖത്തേക്ക് സ്ഥലം മാറ്റിയിട്ടും ജില്ലാ ആശുപത്രിയില്‍ തന്നെ ജോലിതുടരുന്ന ഡോക്ടര്‍ക്കെതിരെയും അവര്‍ക്ക് ഒപ്പിടാന്‍ അവസരം നല്‍കിയ ഡെപ്യൂട്ടി റസിഡന്‍റ് മെഡിക്കല്‍ ഓഫിസര്‍ക്കെതിരെയും നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.ജെ റീന ശിപാര്‍ശ ചെയ്തു. ജില്ലാ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ രമ്യയെ ജൂലൈ ഏഴിന് കൂട്ടുമുഖത്തേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്നത് അനധികൃതവും കുറ്റകരവുമാണ്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇനി ഡി.എം.ഒക്ക് അഭിപ്രായമില്ല -ഡോ. കെ.ജെ. റീന പറഞ്ഞു. കലക്ടര്‍ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. വകുപ്പുതല ശിക്ഷാനടപടി സ്വീകരിക്കുമ്പോള്‍ ഡോ. രമ്യക്ക് പറയാനുള്ളത് കേള്‍ക്കണം. സ്ഥലംമാറ്റം നടപടിയില്‍ മാനുഷികപരിഗണ നല്‍കി കൂട്ടുമുഖത്തിനേക്കാളും അടുത്ത സ്ഥലം പരിഗണിക്കുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടറോട് ശിപാര്‍ശ ചെയ്യണം എന്നിവയാണവ. ഇതെല്ലാം ആരോഗ്യവകുപ്പ് ഡയറക്ടര്‍ തീരുമാനമെടുക്കേണ്ട കാര്യങ്ങളാണ്. ഫയലുകള്‍ ഡി.എച്ച്.എസിന്‍െറ വശമാണ് -ഡി.എം.ഒ പറഞ്ഞു. എന്നാല്‍, സ്ഥലം മാറ്റിയ തനിക്ക് റിലീവിങ് ഓര്‍ഡര്‍ നല്‍കേണ്ടത് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീതയാണെന്ന് ഡോ. രമ്യ പറഞ്ഞു. അത് തനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് ജില്ലാ ആശുപത്രിയില്‍ തുടരുന്നത് -അവര്‍ പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ റസിഡന്‍റ് മെഡിക്കല്‍ ഓഫിസറുടെ ചുമതല ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജേഷിനാണ്. രമ്യക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ച് കെ.ജി.എം.ഒ.എ നടത്തിയ സമരത്തില്‍ പങ്കെടുത്തയാളാണ് രാജേഷ്. തനിക്ക് ഡെപ്യൂട്ടി ഡി.എം.ഒയുടെ താല്‍കാലിക ചുമതല മാത്രമാണുള്ളത് എന്ന് അദ്ദേഹം പറയുന്നു. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ ഡി.എം.ഒ അട്ടിമറിക്കുകയാണെന്നാണ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍െറ ആക്ഷേപം. പ്രാഥമികാന്വേഷണത്തിന് ശേഷം മാത്രമേ നടപടിയുണ്ടാകൂവെന്നാണ് കലക്ടറുടെ സാന്നിധ്യത്തിലുണ്ടായ തീരുമാനം. പേപ്പട്ടിയുടെ കടിയേറ്റ് കൂടുതല്‍ രോഗികള്‍ എത്തിക്കൊണ്ടിരുന്നപ്പോള്‍ വാര്‍ഡ് ഡ്യൂട്ടിയിലുണ്ടായ മറ്റു ഡോക്ടര്‍മാരെ കൂടി സഹായത്തിനത്തെിക്കുകയായിരുന്നു ഡോക്ടര്‍ രമ്യ ചെയ്തത്. ഡ്യൂട്ടി കഴിഞ്ഞ ശേഷം മുന്‍കൂട്ടി അവധിക്ക് അപേക്ഷിച്ചതനുസരിച്ച് രമ്യ ചെന്നൈയിലേക്ക് പുറപ്പെട്ടു. യാത്രയിലായിരിക്കെ രമ്യയെ ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത വിളിച്ച് രാവിലെ ഡി.എം.ഒ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രമ്യ ഡി.എം.ഒയെ വിളിച്ച് ചെന്നൈയിലേക്കുള്ള യാത്രയെകുറിച്ചും അവധിയെ കുറിച്ചും ബോധ്യപ്പെടുത്തി. എന്നാല്‍, രാവിലെ പത്തുമണിക്ക് ഓഫിസില്‍ ഹാജരാകണമെന്ന് ഡി.എം.ഒ നിര്‍ബന്ധിച്ചു. തിരിച്ചത്തൊനുള്ള ചുരുങ്ങിയ സമയം അനുവദിക്കണമെന്ന് മെസേജ് അയച്ചിട്ടും അനുവദിച്ചില്ല. അതിനിടയിലാണ് കൂട്ടുമുഖം പി.എച്ച്.സിയിലേക്ക് സ്ഥലം മാറ്റിയത്. അടുത്ത ദിവസം ഡി.എം.ഒ ഓഫിസില്‍ ഹാജരായപ്പോള്‍ താങ്കള്‍ക്കെതിരെ നടപടിയെടുക്കുകയാണെന്നാണ് അറിയിച്ചത്. തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങിയതെന്നും പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും കെ.ജി.എം.ഒ.എ നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:08 GMT