ഓഹരി വിപണിയില്‍ ചാഞ്ചാട്ടം

മുംബൈ: നരേന്ദ്ര മോദി സ൪ക്കാരിൻറെ പ്രഥമ ബജറ്റ് അവതരണ ദിനത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ സൂചികകളുടെ ചാഞ്ചാട്ടം. 

പ്രഥമ ബജറ്റിൻറ പ്രതീക്ഷകളിൽ വ്യാപാരമാരംഭിച്ച ഓഹരി സൂചിക ബജറ്റവതരണം തുടങ്ങാനിരിക്കെ വിപണിയിൽ കുതിച്ചുയരുകയായിരുന്നു.

ബജറ്റവതരണം തുടരുന്നതോടെ വിപണിയിൽ ഉയ൪ച്ചയും താഴ്ചയും പ്രകടമാണ്. ബജറ്റിലെ പ്രഖ്യാപനത്തിനനുസരിച്ചിരിക്കും ഇന്നത്തെ വിപണിയുടെ പ്രകടനം.

25513.74 പോയൻറിൽ വ്യാപാരമാരംഭിച്ച സെൻസെക്സ്  25576.38ലേക്ക് ഉയരുകയും 25402.84ലേക്ക് താഴുകയും ചെയ്തു.

അതേ സമയം 7,589.50ൽ തുടങ്ങിയ നിഫ്റ്റി 7,616.55ലേക്ക് ഉയരുകയും 7,559.40 വരെ താഴുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.