കോളജ്പടി പാലത്തിന് ടെന്‍ഡര്‍ പൂര്‍ത്തിയായി -എം.എല്‍.എ

ഈരാറ്റുപേട്ട: കോളജ് പടിയിലെ സമാന്തര പാലത്തിന്‍െറ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായതായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അറിയിച്ചു. 3.84 കോടി രൂപയാണ് അരുവിത്തുറ സമാന്തര പാലത്തിന് അനുവദിച്ചത്. കരാറുകാരന്‍ മുന്നോട്ട് വരാത്തതിനാല്‍ നിര്‍ദിഷ്ട തടവനാല്‍ ബൈപാസിന്‍െറ ഭാഗമായ എം.ഇ.എസ് ജങ്ഷന്‍ പാലത്തിന്‍െറ നിര്‍മാണത്തിന് റീടെന്‍ഡര്‍ ക്ഷണിച്ചെന്നും അദേഹം പറഞ്ഞു. ആസ്ഥി വികസന ഫണ്ടില്‍പെടുത്തി അനുവദിച്ച ആധുനിക ബസ് കാത്തിരുപ്പു കേന്ദ്രത്തിന് വില്ളേജ് ഓഫിസിനു മുന്നില്‍ സ്ഥലം കണ്ടത്തെി. ടൗണില്‍ കുരിക്കള്‍ നഗര്‍ ഭാഗത്ത് സ്ഥലം ലഭ്യമാക്കിയാല്‍ ഹൈടെക് വെയ്റ്റിങ് ഷെഡ് നിര്‍മിക്കും. പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് ഈരാറ്റുപേട്ട പഞ്ചായത്തുകള്‍ക്ക് സഹായകമായ ഒൗട്ടര്‍ റിങ് റോഡിന് 85 ലക്ഷം രൂപ അനുവദിച്ചു. ഒൗട്ടര്‍ റിങ് പൂര്‍ത്തിയായാല്‍ ഈരാറ്റുപേട്ട ടൗണിലത്തൊതെ ഇതര പ്രദേശത്തുകാര്‍ക്ക് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയും. പൂഞ്ഞാര്‍ പള്ളിവാതില്‍-വെട്ടിപ്പറമ്പ്, മുരിങ്ങപ്പറം-കടലാടിമറ്റം, പുളിക്കപ്പാലം പെരുന്നിലം റോഡുകളും മുരിങ്ങപ്പുറം കടലാടിമറ്റം റോഡിലെ പാലത്തിനും കൂടിയാണ് തുക അനുവദിച്ചത്. ഈരാറ്റുപേട്ട ടൗണ്‍ നവീകരണത്തിന്‍െറ ഭാഗമായി നടത്തുന്ന പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.