പാലാ: കുമ്മണ്ണൂരിലെ മരിയന്‍ ദിവ്യകാരുണ്യ സ്നേഹാശ്രമത്തിനെതിരായ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കിടങ്ങൂര്‍ പൊലീസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പാലാ സി.ഐ കെ.പി. ജോസിന്‍െറ നേതൃത്വത്തില്‍ അന്വേഷണം. ആശ്രമത്തിലെ അന്തേവാസികളില്‍ 82പേരെ കാണാനില്ളെന്ന് കാണിച്ച് കുമ്മണ്ണൂര്‍ ജനഹിതം സംഘടനയുടെ സെക്രട്ടറി മാവേലിത്തടത്തില്‍ ഷാജി ജോസഫ് നല്‍കിയ പരാതിയിലാണ് അന്വേഷണംനടക്കുന്നത്. ആശ്രമത്തില്‍ നൂറോളം അന്തേവാസികള്‍ ഉണ്ടായെന്നാണ് രേഖകളില്‍ കാണുന്നത്. എന്നാല്‍, അടുത്തിടെ നടത്തിയ തെരച്ചിലില്‍ 18 പേര്‍ മാത്രമാണ് ഇവിടെയുള്ളത്. 82 പേര്‍ മടങ്ങിപ്പോയതായോ രോഗം ഭേദപ്പെട്ടതായോ രേഖയില്ല. ഇതു ചൂണ്ടിക്കാട്ടിയാണ് അയല്‍വാസികൂടിയായ ഷാജി പരാതി നല്‍കിയത്. 2011ലാണ് സ്വകാര്യ ട്രസ്റ്റിന്‍െറ പേരില്‍ മരിയന്‍ മാനസികാരോഗ്യ കേന്ദ്രം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചത്. 2012ല്‍ അന്തേവാസിയെ തിരുവന്തപുരത്തേക്ക് മാറ്റുന്നതിനിടെ കൊട്ടാക്കരക്കരയില്‍ വെച്ച് കൊല്ലപ്പെട്ട സംഭവവും ഉണ്ടായി. അന്തേവാസികളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇവിടെ സൂക്ഷിക്കാറില്ളെന്നാണ് സൂചന. സ്ഥാപനത്തിനെതിരെ നാട്ടുകാര്‍ മുമ്പും പരാതി നല്‍കിയിട്ടുണ്ട്. സ്ഥാപനത്തിനെതിരെയും ഉടമക്കെതിരെയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിക്കുമെന്ന് പാലാ സി.ഐ കെ.പി. ജോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.