കോട്ടയം: മഞ്ഞക്കുപ്പായവുമായി ആരാധനക്കൂട്ടങ്ങള്‍ക്കിടയില്‍ മിന്നിനിന്ന ‘ബ്രസീലുകാര്‍ ഒളിവില്‍’. സെമിയില്‍ ജര്‍മനിയില്‍ നിന്ന് ബ്രസീല്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെയാണ് ബുധനാഴ്ച മുതല്‍ ബ്രസീല്‍ ആരാധകരെ കാണാതായത്. പലരും പന്തയം പൊളിഞ്ഞതിന്‍െറ നിരാശയിലുമാണ്. ജര്‍മന്‍ ആരാധകര്‍ക്കൊപ്പം ‘അര്‍ജന്‍റീന’ക്കാരും കാനറികളുടെ പരാജയം ആര്‍പ്പുവിളികളോടെ ആഘോഷിച്ചു. ചങ്ങനാശ്ശേരി അടക്കമുള്ള സ്ഥലങ്ങളില്‍ പടക്കംപൊട്ടിച്ചാണ് ജര്‍മന്‍കാര്‍ വിജയത്തില്‍ പങ്കുചേര്‍ന്നത്. ജില്ലയുടെ മിക്ക ഭാഗങ്ങളിലും മല്‍സരം കാണാന്‍ വലിയ സ്ക്രീനുകള്‍ ഒരുക്കിയിരുന്നു. നെയ്മറില്ളെങ്കിലും ടീം ഫൈനലിലത്തെുമെന്നായിരുന്നു ആരാധകരുടെ കണക്കുകൂട്ടല്‍. എന്നാല്‍, വമ്പന്‍ പരാജയം പലരെയും കണ്ണീരിലാഴ്ത്തി. ഫൈനലില്‍ തോറ്റാലും കുഴപ്പമില്ളെന്നായിരുന്നു ചിലരുടെ കമന്‍റ്. ആദ്യ അരമണിക്കൂറില്‍തന്നെ ബ്രസീല്‍ അഞ്ച് ഗോളിന് പിന്നിലായതോടെ പലരും കളികാണുന്നത് അവസാനിപ്പിച്ചിരുന്നു. പലയിടങ്ങളിലും ബ്രസീലിന്‍െറ ഫ്ളക്സ് ബോര്‍ഡുകളും ബുധനാഴ്ച രാവിലെയോടെ അപ്രത്യക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.