കെ.എസ്.ആര്‍.ടി.സി ബസ് വീടിന്‍െറ മതിലിലിടിച്ച് 25 പേര്‍ക്ക് പരിക്ക്

വൈക്കം: നിയന്ത്രണംവിട്ട കെ.എസ്.ആര്‍.ടി.സി ബസ് വീടിന്‍െറ മതിലിലിടിച്ച് 25ഓളംപേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ കോട്ടയം സ്വദേശി സജി മാത്യുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും യാത്രക്കാരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ 9.30നാണ് അപകടം. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് പോയ ബസ് തോട്ടം വളഞ്ഞമ്പലംഭാഗത്താണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ ടയര്‍ കുഴിയില്‍വീണു പൊട്ടി നിയന്ത്രണംവിടുകയായിരുന്നു. കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്നാണ് പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് കുമരകം-വൈക്കം റൂട്ടില്‍ ഒരുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവര്‍: വടയാര്‍ മാലിയില്‍ അരുണ്‍ (28), നിര്‍മല (67) ജോസ് പോള്‍ (44) സ്നേഹാലയം പ്രസാദ് (45), പൊതി കുഞ്ഞുമോള്‍ ജോസ് (27), പത്തനംതിട്ട ശാന്തമ്മ ബാബുരാജ്, കാക്കനട് ദേവകി (60), ചെമ്മനത്തുകര വിനിഷ് (21), സേതുമാധവന്‍ (24), എം.വി. രാഘവന്‍ (35), ജാന്‍സി ചാണ്ടി (52), ബാബു (35), രാഹുല്‍ദാസ് (25), പ്രദീപ് (33), രാജേഷ് (33), ഉദയകുമാര്‍ (54), ഗിരിഷ്ബാബു (5 ), അശോകന്‍ (45), സുമേഷ് (26), കുരുവിള ജോസഫ് (57), ഉദയനാപുരം ലിനമ്മ ഉദയകുമാര്‍ (48), ശ്രീകല (40), ഉമദേവി (50).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.