തൊഴിലുറപ്പ്: വിജയത്തേരില്‍ മീനങ്ങാടി

കല്‍പറ്റ: കൂടുതല്‍ തൊഴിലവസരങ്ങളും പുതിയ പദ്ധതികളും ആവിഷ്കരിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മീനങ്ങാടി പഞ്ചായത്ത് ജില്ലയില്‍ ഒന്നാമതത്തെി. 6011 കുടുംബങ്ങള്‍ക്കായി 50348 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് 1,26,00,000 രൂപയുടെ പ്രവൃത്തി പഞ്ചായത്തിന് പൂര്‍ത്തീകരിക്കാനായെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് സി. അസൈനാര്‍, വൈസ് പ്രസിഡന്‍റ് ലതശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പട്ടികവര്‍ഗ മേഖലയുടെ ക്ഷേമത്തിനായി ട്രൈബല്‍ ഇന്‍റഗ്രേറ്റഡ് ഡെവലപ്മെന്‍റ് ആന്‍ഡ് എമര്‍ജിങ് സ്കീം പഞ്ചായത്ത് നടപ്പാക്കുന്നുണ്ട്. ഇതിലൂടെ ആദിവാസി മേഖലയില്‍ മാത്രം 2013, 2014 സാമ്പത്തിക വര്‍ഷത്തില്‍ യഥാക്രമം 8852, 2976 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് 22,24,272 രൂപ വേതനം നല്‍കി. വനാവകാശ നിയമപ്രകാരം ലഭ്യമായ ഭൂമിയില്‍ നാണ്യവിളകളും ഫലവൃക്ഷങ്ങളും നട്ട് പരിപാലിക്കുന്നു. ഇതിലേക്ക് 7,05756 രൂപയുടെ തൈകള്‍ വിതരണം ചെയ്തു. പട്ടികവര്‍ഗ മേഖലയില്‍ പുതുകാര്‍ഷിക സംസ്കൃതി സാധ്യമാക്കാനും ആളോഹരി വരുമാനം വര്‍ധിപ്പിക്കാനും ജീവിത നിലവാരം ഉയര്‍ത്താനും പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. 2014-15 സാമ്പത്തിക വര്‍ഷത്തില്‍ ആദിവാസിയായ ചൊറിച്ചിയുടെ കുടുംബത്തിന് 100 തൊഴില്‍ദിനങ്ങള്‍ ഇതിനകം നല്‍കാന്‍ സാധിച്ചു. സംസ്ഥാന തലത്തില്‍തന്നെ ആദ്യമായാണ് ഇത്തരമൊരു നേട്ടം. പ്രകൃതി സംരക്ഷണ പദ്ധതിക്കായി ഭൂമിക്കൊരു തണല്‍-ഹരിതകവചം പദ്ധതി നടപ്പാക്കുന്നുണ്ട്. വിവിധ വാര്‍ഡുകളിലായി ഈ പദ്ധതിയിലൂടെ 28,500 തൈകള്‍ നട്ടുവളര്‍ത്തുന്നുണ്ട്. ഇത്തരത്തില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ 84,335 തൈകള്‍ പരിപാലിച്ചുവരുന്നു. ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 46 കുളങ്ങള്‍ നിര്‍മിച്ചു. ‘ഭക്ഷ്യ സുരക്ഷ ജീവസുരക്ഷ’ എന്ന ആശയവുമായി ആ¤്രഗാ വെജ്-അ¤്രഗാറൂട്ട് പദ്ധതികളും നടത്തുന്നു. പച്ചക്കറികളും കിഴങ്ങുവര്‍ഗകൃഷിയും പരിപോഷിപ്പിക്കുന്നതാണ് ഈ പദ്ധതി. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച് ഫൗണ്ടേഷന്‍െറ സാങ്കേതിക പിന്തുണയും ഇതിനുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. അബ്ബാസ്, അസി. സെക്രട്ടറി ഹേമലത എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.