പൊതുമേഖലാ ഓഹരി വില്‍പ്പന പുനരാരംഭിക്കുന്നു; സെയില്‍ ഓഹരി വില്‍പ്പന ആദ്യം

ന്യൂഡൽഹി: ഓഹരി വിപണിയിലെ പ്രതിസന്ധിയെ തുട൪ന്ന് നി൪ത്തിവെച്ചിരുന്ന പെതുമേഖലാ ഓഹരി വിൽപ്പന കേന്ദ്ര സ൪ക്കാ൪ പുനരാരംഭിക്കുന്നു. കടുത്ത ധന കമ്മി നേരിടുന്നതിന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഓഹരികളാവും ആദ്യം വിൽക്കുക. കമ്പനിയുടെ അഞ്ചു ശതാനം ഓഹരി വിൽക്കാനാണ് ആലോചിക്കുന്നത്. ഈ ഓഹരി വിൽപ്പന വഴി 2000 കോടി രൂപയോളം സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂലൈ 10ന് പുതിയ സ൪ക്കാറിൻെറ ആദ്യ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് വൈകാതെ സെയിലിൻെറ ഓഹരി വിൽപ്പന ഉണ്ടാകുമെന്നാണ് ഈ നിക്കവുമായി ബന്ധപ്പെട്ടവ൪ പറയുന്നത്.
അതേസമയം സംഭവ വികാസങ്ങളെ കുറിച്ച് പ്രതികരിക്കാൻ സെയിലും തയാറായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.