ഓഹരിവിപണിയില്‍ റെക്കോഡ് നേട്ടം

മുംബൈ: സമ്പദ്വ്യവസ്ഥയിൽ മുന്നേറ്റമുണ്ടാക്കുന്നതിൻെറ ഭാഗമായി ബജറ്റിൽ കടുത്ത തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പ്രസ്താവനയത്തെുട൪ന്ന് ഓഹരിവിപണിയിൽ ബുധനാഴ്ച റെക്കോഡ് മുന്നേറ്റം. തുട൪ച്ചയായ നാലാം ദിവസവും നേട്ടം തുട൪ന്ന സെൻസെക്സ് 324.86 പോയൻറ് മുന്നേറി സ൪വകാല റെക്കോഡായ 25,841.21ലും നിഫ്റ്റി 90.45 പോയൻറ് മുന്നേറി 7,725.15ലും ഇടപാടുകൾ അവസാനിപ്പിച്ചു. ലോഹം, ആരോഗ്യം, ഊ൪ജം, ഓട്ടോ, ഉപഭോക്തൃ ഉൽപന്നക്കമ്പനികൾ, ബാങ്കിങ് ഓഹരികളിൽ താൽപര്യമേറിയത് തുണയായി. സെസ സ്റ്റെ൪ലൈറ്റ്, എൻ.ടി.പി.സി, ഭെൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.