ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ താലൂക്കിലെ സ്കൂളുകള്‍, കോളജുകള്‍, ഐ.ടി.ഐ എന്നിവക്ക് സമീപം കഞ്ചാവിന്‍െറയും നിരോധിത പുകയില ഉല്‍പന്നങ്ങളുടെയും വിപണനം വ്യാപകമാകുന്നു. ചെങ്ങന്നൂര്‍, മാന്നാര്‍, ബുധനൂര്‍, പുലിയൂര്‍, ചെന്നിത്തല ഉള്‍പ്പെടെ സ്ഥലങ്ങളിലാണ് കഞ്ചാവ് ലോബി പിടിമുറുക്കിയിരിക്കുന്നത്. പൊലീസിന്‍െറ ശക്തമായ ഇടപെടല്‍ മൂലം സ്കൂളുകള്‍ക്ക് സമീപത്തെ കടകളിലെ വില്‍പന നിലച്ചിരിക്കുകയാണ്. ഇത് മനസ്സിലാക്കിയ സംഘമാണ് ഇപ്പോള്‍ ഇവയുടെ വില്‍പന ഏറ്റെടുത്തിരിക്കുന്നത്. ഇടവേളകള്‍, ഉച്ചഭക്ഷണം, വൈകുന്നേരം എന്നീ സമയങ്ങളിലാണ് വിദ്യാര്‍ഥികള്‍ പുറത്തേക്ക് ഇറങ്ങുന്നത്. ഇതിന് മുമ്പുതന്നെ നിശ്ചിത കേന്ദ്രങ്ങള്‍ തെരഞ്ഞെടുത്ത് കാത്തുനില്‍ക്കുന്നവര്‍ ലഹരി-മയക്കുമരുന്ന് വില്‍പന നടത്തുകയാണ് പതിവ്. ഓരോ സമയത്തും സ്ഥലങ്ങള്‍ മാറിമാറിയാണ് ഇവരുടെ കേന്ദ്രങ്ങള്‍. അതിനാല്‍ നാട്ടുകാരുടെയും മറ്റും ശ്രദ്ധയില്‍പെടാതെ രക്ഷപെടാനും കഴിയും. കഴിഞ്ഞദിവസം മാന്നാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം കുട്ടികള്‍ക്ക് കഞ്ചാവും ലഹരിവസ്തുക്കളുമായി ഇരുചക്രവാഹനത്തില്‍ എത്തിയവരെ സംശയം തോന്നിയ നാട്ടുകാര്‍ ചോദ്യംചെയ്തു. ഇതോടെ സംഘം ബൈക്കില്‍ രക്ഷപെട്ടു. ലഹരിവസ്തു വാങ്ങാന്‍ എത്തിയ വിദ്യാര്‍ഥി ഓടി അടുത്തുള്ള ആശുപത്രിയില്‍ കയറിയെങ്കിലും പിടികൂടി പൊലീസിന് കൈമാറിയെങ്കിലും താക്കീതുചെയ്ത് വിട്ടയച്ചു. മാന്നാര്‍ സ്കൂള്‍ ഗ്രൗണ്ട്, കുരട്ടിക്കാട് വില്ലേജ് ഓഫിസ്, ആര്‍ച്ച് ജങ്ഷന്‍, തട്ടുകടകള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ തമ്പടിച്ചുനില്‍ക്കുന്ന യുവാക്കള്‍ ഒന്നുകില്‍ വില്‍പന ശൃംഖലയിലെ കണ്ണികളോ അല്ലെങ്കില്‍ ഇതിന്‍െറ ഉപഭോക്താക്കളോ ആണ്. ഇത്തരക്കാരെ കണ്ടെത്തി നടപടിയെടുക്കാന്‍ പൊലീസ്-എക്സൈസ് അധികൃതര്‍ പരിശോധന ശക്തമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.