സ്പോര്‍ട്സ് ക്വോട്ടയിലൂടെ വൈദ്യശാസ്ത്രരംഗത്ത് താരമാകാന്‍ ശ്രീപാര്‍വതി

ചെങ്ങന്നൂര്‍: ചെന്നിത്തല ഗ്രാമത്തില്‍നിന്ന് സ്പോര്‍ട്സ് ക്വോട്ടയിലൂടെ വൈദ്യശാസ്ത്രരംഗത്തേക്ക് മിന്നുന്ന താരമായി ശ്രീപാര്‍വതി. ചെന്നിത്തല മഹാത്മ ഗേള്‍സ് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിനിയും കാളിയത്ത് വീട്ടില്‍ അശോക്കുമാര്‍-ഉഷ ദമ്പതികളുടെ മകളുമായ ശ്രീപാര്‍വതി പഠനത്തോടൊപ്പം കായികരംഗത്തും മികവ് പുലര്‍ത്തിയാണ് വൈദ്യശാസ്ത്ര രംഗത്തേക്ക് പദമൂന്നിയിരിക്കുന്നത്. ടെന്നിക്കോയ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ 13 തവണ സ്വര്‍ണം, രണ്ടുതവണ വെള്ളി, മൂന്നുതവണ വെങ്കല മെഡലുകള്‍, ദേശീയതലത്തില്‍ നാലുതവണ സ്വര്‍ണം, ഏഴുതവണ വെള്ളി, രണ്ടുപ്രാവശ്യം വെങ്കല മെഡലുകളും നേടിയിട്ടുണ്ട്. 2011ല്‍ മധ്യപ്രദേശില്‍ നടന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ മികച്ച കായികതാരമായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കന്‍ അവസരം ലഭിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് ചെന്നിത്തല മഹാത്മ ഗേള്‍സിലും ഹയര്‍ സെക്കന്‍ഡറി പഠനം മാവേലിക്കര മറ്റം സെന്‍റ് ജോണ്‍സിലുമായിരുന്നു. സ്പോര്‍ട്സ് ക്വോട്ടയില്‍ എം.ബി.ബി.എസ് പ്രവേശം കരസ്ഥമാക്കിയ ശ്രീപാര്‍വതിക്ക് ലഭിച്ച നേട്ടത്തില്‍ കായികാധ്യാപകരായ രന്‍ജു സ്കറിയ, സന്തോഷ് കൊച്ചുപറമ്പില്‍, എന്‍. ഹരിഹരന്‍പിള്ള എന്നിവരും മറ്റ് അധ്യാപകരും സ്കൂള്‍ മാനേജ്മെന്‍റും നാട്ടുകാരും സന്തോഷത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.