എലവഞ്ചേരി: വില്ലേജ് ഓഫിസ് ജിവനക്കാര്‍ ഡ്യൂട്ടി സമയത്ത് സ്ഥലമളക്കാന്‍ പോകുന്നത് നാട്ടുകാര്‍ക്ക് ദുരിതമായി. ഇതുമൂലം സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമെടുക്കുന്നതായി പരാതി. ആഴ്ചയില്‍ നാല് ദിവസവും സ്ഥലമളക്കാനായി ഓഫിസിലുള്ളവര്‍ പോകുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി എത്തുന്നവര്‍ മടങ്ങുകയാണെന്ന് കരിങ്കുളം നിവാസികള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയിലധികമായി കൈവശ സര്‍ട്ടിഫിക്കറ്റിനായി ഓഫിസില്‍ വന്നുപോകുന്നവര്‍ ഉദ്യോഗസ്ഥരില്ലാതെ മടങ്ങുകയാണ്. വിജിലന്‍സിന്‍െറ ടോള്‍ഫ്രീ നമ്പറില്‍ പരാതി നല്‍കിയെങ്കിലും പരാതി അന്വേഷിക്കാന്‍ ആരും എത്തിയില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍, കൃത്യമായ രേഖകള്‍ കൊണ്ടുവന്നാല്‍ അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്ന് എലവഞ്ചേരി വില്ലേജ് ഓഫിസര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.