കല്‍പറ്റ: ഭരണമാറ്റമുണ്ടായ ഉടന്‍തന്നെ ബാങ്കുകള്‍ വായ്പയെടുത്ത കര്‍ഷകരെ ഭീഷണിപ്പെടുത്താനും ഭൂമി അന്യായമായി കൈക്കലാക്കാനും ശ്രമിക്കുന്നതായി കര്‍ഷക കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി ബ്ളോക് കമ്മിറ്റി ആരോപിച്ചു. വിദ്യാഭ്യാസ വായ്പയെടുത്തവരുടെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ അട്ടിമറിക്കാനും ചില ബാങ്ക് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ സമരപരിപാടികള്‍ നടത്തും. എസ്.ബി.ഐ കാപ്പിസെറ്റ് ശാഖയില്‍നിന്ന് കര്‍ഷകന് ലഭിച്ച വക്കീല്‍ നോട്ടീസിനെതിരെ ജൂണ്‍ 28ന് സൂചനാ സമരം നടത്തും. ജില്ലാ പ്രസിഡന്‍റ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. വിജയന്‍ തോമ്പ്രാങ്കുടി അധ്യക്ഷത വഹിച്ചു. ടോമി തേക്കുമല, ടി.എസ്. ദിലീപ്കുമാര്‍, സി.പി. കുര്യാക്കോസ്, ജോണി കുന്നത്തുകുഴി, വര്‍ഗീസ് മുരിയന്‍കാവില്‍, സണ്ണി തോമസ്, വിന്‍സെന്‍റ് തോമസ്, ടി.കെ. തോമസ്, പ്രഭാകരന്‍, വിന്‍സെന്‍റ് ചൂനാട്ട്, സണ്ണി ചൂരിമല, വട്ടക്കുന്നേല്‍ കുര്യന്‍, മോഹനന്‍, ജോസ് കെ. മാത്യു, പി.എം. കുര്യന്‍, തോമസ്, ബിജു അമ്പലവയല്‍, ഗോപിദാസ്, ജോസ് ജേക്കബ്, സി.ജി. ജേക്കബ്, വി.ബി. രാജു, സി.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.