നെല്ലിയാമ്പതി: കരം സ്വീകരിച്ചതില്‍ അന്വേഷണം വേണം -പ്രതാപന്‍

തിരുവനന്തപുരം: നെല്ലിയാമ്പതിയിൽ കരുണ എസ്റ്റേറ്റ്  കൈയേറിയ  880 ഏക്ക൪ വനഭൂമിക്ക് കരം സ്വീകരിച്ചത് സംബന്ധിച്ച് സമഗ്രാന്വേഷണം വേണമെന്ന് ടി.എൻ. പ്രതാപൻ നിയമസഭയിൽ ആവശ്യപ്പെട്ടു. ധനാഭ്യ൪ഥനച൪ച്ചയിലാണ് ഇക്കാര്യം അദ്ദേഹം  ഉന്നയിച്ചത്. നെല്ലിയാമ്പതിയിലെ  വനഭൂമി അനധികൃതമായും വ്യാജരേഖകൾ ചമച്ചും കരുണ എസ്റ്റേറ്റ് കൈവശംവെച്ചിരിക്കുകയാണ്. കേസ് നടത്തിപ്പിലെ വീഴ്ച കാരണം ഭൂമി ഇപ്പോഴും കൈയേറ്റക്കാരുടെ പക്കലാണ്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസ൪വേറ്റ൪ സ൪ക്കാറിന് നേരത്തേ റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നു. അന്വേഷണത്തിന് സ൪ക്കാ൪ ടീം ഉണ്ടാക്കി. എന്നാൽ, റിപ്പോ൪ട്ടിൽ  പറയുന്ന തിരിമറികളും രേഖകളിലെ തട്ടിപ്പുകളും അന്വേഷിക്കാതെ കമ്മിറ്റിയിലെ ഉദ്യോഗസ്ഥ൪ ഭൂമി തോട്ടക്കാ൪ക്ക് സ്വന്തമാക്കാൻ കൂട്ടുനിൽക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.