തിരുവനന്തപുരം: ആധാ൪ സംബന്ധിച്ച വിവരങ്ങൾ കൈമാറിയതിൽ ദുരൂഹതകളും ആക്ഷേപങ്ങളും ശക്തമായ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
ആധാ൪ സംബന്ധിച്ച വിവരങ്ങൾ സ്റ്റേറ്റ് ഡാറ്റാ സെൻററിൽ ശേഖരിക്കുകയും ആവശ്യമായ വിവരങ്ങൾ അവിടെനിന്ന് കേന്ദ്ര സെ൪വറിലേക്ക് കൈമാറുകയുമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ സെ൪വറുകളിൽ വിവരങ്ങൾ ശേഖരിക്കാനാവശ്യമായ സോഫ്റ്റ്വെയ൪ തയാറാക്കാൻ ഐ.ടി വകുപ്പ് കെൽട്രോണിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. ഇതിന് ഐ.ടി മിഷനും കെൽട്രോണുമായി കരാ൪ ഉണ്ടാക്കുകയും ചെയ്തിരുന്നു. ആധാറുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന വിവരങ്ങൾ മറ്റാരുമായും പങ്കുവെക്കാൻ പാടില്ളെന്ന ക൪ശനവ്യവസ്ഥയും ഉണ്ടായിരുന്നു.
എന്നാൽ, കരാ൪വ്യവസ്ഥക്ക് വിപരീതമായി കെൽട്രോൺ മറ്റൊരു സ്വകാര്യകമ്പനിയുമായി കരാ൪ ഉണ്ടാക്കുകയും സോഫ്റ്റ്വെയ൪ നി൪മാണവും പരിപാലനവും ഡാറ്റാ ബേസിൻെറ നിയന്ത്രണവും അവ൪ക്ക് കൈമാറുകയും ചെയ്തു. ഡാറ്റാബേസിൽ വിവരങ്ങൾ സൂക്ഷിക്കുന്നത് എൻക്രിപ്റ്റ് ചെയ്താണെന്നും അതുകൊണ്ട് ഇവ മറ്റാ൪ക്കും വായിച്ചെടുക്കാൻ കഴിയില്ളെന്നുമാണ് സ൪ക്കാ൪ പറയുന്നത്.
എന്നാൽ, എൻക്രിപ്റ്റ് ചെയ്യാനുള്ള സോഫ്റ്റ്വെയ൪ നി൪മിച്ചത് നേരത്തേ പറഞ്ഞ സ്വകാര്യകമ്പനിയായതുകൊണ്ട് അവ ഡീക്രിപ്റ്റ് ചെയ്ത് വായിച്ചു മനസ്സിലാക്കാൻ കഴിയുന്ന സോഫ്റ്റ്വെയ൪ നി൪മിക്കാനും അവ൪ക്ക് കഴിയും.
അതുകൊണ്ട് കേരളത്തിലെ ജനങ്ങളുടെ വിവരങ്ങൾ ദേശവിരുദ്ധ ശക്തികളുടെയും മൂലധനശക്തികളുടെയും കൈകളിൽ എത്താൻ സാധ്യത ഏറെയാണ്. ഈ പശ്ചാത്തലത്തിൽ ആധാ൪ സംബന്ധിച്ച വിവരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിനെ സംബന്ധിച്ചും സ്വകാര്യകമ്പനിയുടെ ഇടപാടുകളെപറ്റിയും അവരുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.